കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ടാണ് പലിശ നിരക്ക് കുറയ്ക്കാത്തത്?

Google Oneindia Malayalam News

RBI
എല്ലാവരെയും അദ്ഭുതപ്പെടുത്തികൊണ്ട് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് തീരുമാനിക്കുള്ള കാരണം എന്തായിരിക്കും?

പണപ്പെരുപ്പം

ഉയര്‍ന്നു നില്‍ക്കുന്ന പണപ്പെരുപ്പവും വിലപ്പെരുപ്പവുമാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ കേന്ദ്രബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവുവിനെ പ്രേരിപ്പിച്ചതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഇന്ധനവില

ഇപ്പോഴുള്ള പണപ്പെരുപ്പം അടിച്ചമര്‍ത്തിയതാണെന്ന് റിസര്‍വ് ബാങ്ക് ആശങ്കപ്പെടുന്നു. ഡീസല്‍ വിലനിയന്ത്രണം ഒഴിവാക്കുകയോ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിക്കുകയോ ചെയ്താല്‍ പണപ്പെരുപ്പം വീണ്ടും രണ്ടക്കത്തിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളികളയാനാവില്ല.

രൂപയുടെ വിലയിടിവ്

രൂപയുടെ മൂല്യത്തിലുണ്ടാകുന്ന കുറവ് ഇറക്കുമതിക്കുള്ള ചെലവ് വര്‍ധിപ്പിക്കുകയാണ്. പ്രത്യേകിച്ചും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക്.

വര്‍ധിച്ച ധനക്കമ്മി

രാജ്യത്തെ വര്‍ധിച്ചുവരുന്ന ധനക്കമ്മി കുറയ്ക്കുന്നതിനുവേണ്ടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നത് റിസര്‍വ് ബാങ്കിനെ അലോസരപ്പെടുത്തുന്നു. സര്‍ക്കാര്‍ ധീരതയോടെ നടപടികളെടുത്താല്‍ മാത്രമേ റിസര്‍വ് ബാങ്കിനും അതിന്റെ ചുവട് പിടിയ്ക്കാനാകൂ.

ചരക്ക്/ഉത്പന്ന വിലവര്‍ധന

ഗ്രീസിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുന്നതോടെ ചരക്കുകളുടെയും ഉത്പന്നങ്ങളുടെയും വിലയില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വരുമ്പോള്‍ അത് ആഭ്യന്തര ഉത്പന്നങ്ങളുടെയും വിലവര്‍ധനവിലേക്ക് നയിക്കുമെന്ന് ബാങ്ക് കരുതുന്നു.

English summary
The RBI today spooked the money and stock markets, surprising investors once again by holding repo rates steady. Here are a few reasons which may have prompted the Reserve Bank of India, including its Governor D Subbarao to hold interest rates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X