Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ടിപി വധം: 2 കില്ലര്‍ഗാങ്ങുകള്‍ ഒന്നിച്ച ആദ്യ കൊല

Posted by:
Published: Wednesday, June 20, 2012, 10:42 [IST]

 2 Gangs Joint For Tp Murder
 

കോഴിക്കോട്: കണ്ണൂരിലെ രണ്ട് പാര്‍ട്ടി കില്ലര്‍ ഗാങ്ങുകള്‍ ഒന്നിച്ച ആദ്യ രാഷ്ട്രീയ കൊലപാതകമാണ്  ടിപി ചന്ദ്രശേഖരന്റേതെന്ന് പ്രതികള്‍ പൊലീസിനെ അറിയിച്ചു. കിര്‍മാണി മനോജും കൊടിസുനിയും രണ്ട് വ്യത്യസ്ത സംഘങ്ങളുടെ തലവന്മാരാണ്. ടിപിയെ വധിക്കാന്‍ പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടപ്പോഴാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.

കൊലയാളി സംഘത്തില്‍ ഷാഫി മാത്രമാണ് കൊടിസുനിയുടെ സംഘത്തിലുള്ളത്. ബാക്കിയുള്ള മൂന്നു പേര്‍ മനോജിന്റെ സംഘത്തില്‍പ്പെട്ടവരാണ്. എന്നാല്‍ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ ടികെ രജീഷ് രണ്ടു പേരുടേയും സംഘത്തില്‍ പെട്ടയാളല്ല.

കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയത് കുഞ്ഞനന്തന്റെയും കാരായി രാജന്റെയും നേതൃത്വത്തിലായിരുന്നു. 2009ല്‍ ചന്ദ്രശേഖരനെ കൊല്ലാനായി കിര്‍മാണി മനോജിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടു. പിന്നീടാണ് കൃത്യം കൊടി സുനിയെ ഏല്‍പ്പിക്കാന്‍ കാരായി രാജന്‍ നിര്‍ദേശിച്ചതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൊടിസുനിയെ തെളിവെടുപ്പിനായി ബുധനാഴ്ച കണ്ണൂരിലേക്ക് കൊണ്ടുപോകും. പ്രതികളിലൊരാളായ ടികെ രജീഷിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും

English summary
Two Killer gangs in Kannur participated in TP Chandrasekharan's murder, says accused
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Preliminary Final , Feroz Shah Kotla, Delhi
Match starts at 08:00 pm IST