Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കണ്ടെടുത്തത് ബന്‍വാരി ദേവിയുടെ അസ്ഥികള്‍ തന്നെ

Posted by:
Published: Thursday, June 21, 2012, 15:41 [IST]

 Fbi Identifies Bhanwari Devis Bones
 

ദില്ലി: രാജസ്ഥാനിലെ ജോധ്പൂരിലുള്ള കനാലില്‍ നിന്നു കണ്ടെത്തിയത് കൊലചെയ്യപ്പെട്ട നഴ്‌സ് ബന്‍വാരി ദേവിയുടെ അസ്ഥികള്‍ തന്നെയെന്ന് യുഎസ് അന്വേഷണ ഏജന്‍സി എഫ്ബിഐ സ്ഥിരീകരിച്ചു.

ജോധ്പുരിലെ രാജിവ് ഗാന്ധി ലിങ്ക് കനാലില്‍ നിന്നു തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികളും പല്ലുകളും സിബിഐ ഉദ്യോഗസ്ഥരാണു കണ്ടെത്തിയത്. വിദഗ്ധ ഡിഎന്‍എ പരിശോധനയ്ക്കായി ഇവ എഫ്ബിഐയ്ക്കു കൈമാറുകയായിരുന്നു. കത്തിക്കരിഞ്ഞ അസ്ഥിക്കഷ്ണങ്ങള്‍, അഞ്ചു പല്ലുകള്‍ എന്നിവ കൂടാതെ രണ്ടു കൈത്തോക്കുകള്‍, ചണച്ചാക്ക്, വാച്ച്, ആഭരണങ്ങള്‍ തുടങ്ങിയ സാധനങ്ങളും സിബിഐ കണ്ടെത്തിയിരുന്നു.

36കാരിയായിരുന്ന ബന്‍വാരി ദേവിയുടെ തിരോധനവും കൊലപാതകവും രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ വന്‍കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. രാജസ്ഥാന്‍ മന്ത്രിയായിരുന്ന മഹിപാല്‍ മദേര്‍ന, കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മല്‍ഖന്‍ സിങ് എന്നിവര്‍ പ്രതികളായ കേസില്‍ നിര്‍ണായമായ തെളിവാണ് ലഭിച്ചിരിയ്ക്കുന്നതെന്ന് സിബിഐ അധികൃതര്‍ വ്യക്തമാക്കി.

ബന്‍വാരി ദേവിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതോടെയാണ് കേസ് വിവാദമായത്. ബന്‍വാരി ദേവിയും മന്ത്രിയും തമ്മില്‍ അടുത്തിടപഴകുന്ന രംഗങ്ങളുള്ള സി.ഡി പുറത്തായതിനെ തുടര്‍ന്നായിരുന്നു ഇവരെ കാണാതായായത്. തുടര്‍ന്ന് മഹിപാല്‍ മദേനയ്ക്ക് മന്ത്രിസഭയില്‍ നിന്നും രാജിവയ്‌ക്കേണ്ടതായും വന്നിരുന്നു.

English summary
Making some headway in the Bhanwari Devi murder case, the Central Bureau of Investigation (CBI) has been told by the Federal Bureau of Investigation (FBI) that the bones recovered from a canal in Rajasthan were of the auxiliary nurse.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Sunrisers: 83 / 4, 15.5 Overs