Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ വന്‍ തീപിടിത്തം

Posted by:
Published: Thursday, June 21, 2012, 15:59 [IST]

 Major Fire Mumbai Mantralaya
 

മുംബൈ: മുംബൈ സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. തെക്കന്‍ മുംബയില്‍ സ്ഥിതി ചെയ്യുന്ന മന്ത്രാലയ കെട്ടിടത്തിന്റെ നാലാം നിലയില്‍ ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തെത്തുടര്‍ന്ന് സെക്രട്ടറിയേറ്റ് പൂര്‍ണമായും ഒഴിപ്പിച്ചു.

എന്‍.സി.പി മന്ത്രി ബബന്‍ റാവു പച്ച്പുതെയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഒട്ടേറെപ്പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. ഏഴു നിലയുള്ള കെട്ടിടത്തില്‍ തീപടരുമ്പോള്‍ മുന്നൂറോളം പേര്‍ ഉണ്ടായിരുന്നതായി പറയുന്നു

തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും തീ പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ആറാം നിലയില്‍ ഇരുപതോളം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുപത്തിയഞ്ചോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ തീകെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ പടര്‍ന്നതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു. ഓഫീസിലെ ഫയലുകളും കംപ്യൂട്ടറുകളും മറ്റും കത്തി നശിച്ചിട്ടുണ്ട്.

തീപടരും മുമ്പ് ഫയര്‍ അലാറമോ, സുരക്ഷാ സംവിധാനങ്ങളോ സെക്രട്ടറിയേറ്റ് കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. തീപടര്‍ന്നുപിടിക്കുന്നത് കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ നിലവളിച്ച് ഓടുകയായിരുന്നു.

English summary
A major fire has broken out on the fourth floor of the Maharashtra Secretariat or Mantralaya building in south Mumbai
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
IRE Vs PAK - 2nd ODI at Castle Avenue Sun 26th May ODI
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI