Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സൗമ്യ കേസ്: രേഖകള്‍ കണ്ടെത്തി

Posted by:
Published: Thursday, June 21, 2012, 17:05 [IST]

 Soumya Case Missing Reports Found
 

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതെ പോയ സൗമ്യയുടെ ഫോറന്‍സിക് പരിശോധനാ രേഖകള്‍ കണ്‌ടെത്തി. ആശുപത്രി മോര്‍ച്ചറിക്ക് സമീപമുള്ള ഷെല്‍ഫില്‍ നിന്നാണ് രേഖകള്‍ കണ്‌ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പ്രമാദമായ കേസുകളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള രേഖള്‍ കാണാതായ സംഭവം വിവാദമായിരുന്നു.

രേഖകള്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് സൗമ്യയുടെ ആന്തരികാവയവ പരിശോധനയുടെ രേഖകള്‍ കണ്‌ടെത്തിയത്.

പൊലീസ് കസ്റ്റഡിയില്‍ മരിച്ച സമ്പത്തിന്റേതടക്കമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ കാണാതായത് വിവാദമായിരുന്നു. ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഷേര്‍ളി വാസു സ്ഥലംമാറിപ്പോകുന്നതിന്റെ ഭാഗമായി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഫയലുകള്‍ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. പൊലീസിലെ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന സമ്പത്ത് കേസിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പ്രധാന സ്ഥാനമുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ എടുക്കുന്ന കുറിപ്പുകളും റിപ്പോര്‍ട്ടുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളുമാണ് കാണാതായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ജൂണ്‍ നാലിന് ഷേര്‍ളി വാസു കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് സ്ഥലം മാറിപ്പോയിരുന്നു. ഇതിന് മുന്‍പ് രണ്ട്, മൂന്ന് തീയ്യതികളില്‍ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പന്ത്രണ്ടോളം ഫയലുകള്‍ കാണാതായതായി വ്യക്തമായിരുന്നു.

എന്നാല്‍ കാണാതായ ഫയലുകളുടെ നമ്പര്‍ മാത്രമാണ് അന്ന് കുറിച്ചെടുത്തിരുന്നത്. എന്നാല്‍ പിന്നീട് കൂടുതല്‍ പരിശോധന നടത്തിയതില്‍ നിന്നാണ് സൗമ്യ, സമ്പത്ത് വധക്കേസുകളുടെ റിപ്പോര്‍ട്ടുകളും കാണാതയവയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വ്യക്തമായത്.

English summary
Missing of postmortem reports of Soumya found
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI
NET Vs SA - Only ODI at VRA Ground Fri 31st May ODI
ENG Vs NZ - 2nd ODI at The Ageas Bowl Sun 2nd Jun ODI