Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായത്തെ വിഡ്ഡികളാക്കുന്നു

Posted by:
Published: Friday, June 22, 2012, 10:19 [IST]

 League Minister Nss Flays Udf Govt
 

കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ ക്രൂരമായ അനാസ്ഥ തുടരുകയാണെന്നു പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. 2012-13 വര്‍ഷത്തെ ബജറ്റിന്റെ മുന്നോടിയായിട്ടാണു പ്രമേയം അവതരിപ്പിച്ചത്.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സംവരണം നല്‍കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടില്‍ കൂടുതലായി. ഭൂരിപക്ഷ സമുദായത്തെ വെറും വിഡ്ഢികളാക്കുകയാണ്. ന്യൂനപക്ഷ സമ്മര്‍ദങ്ങള്‍ക്കു സര്‍ക്കാര്‍ വഴങ്ങി. ഭരണഘടന അനുവദിക്കുന്നില്ലെന്ന മുടന്തന്‍ ന്യായമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തുന്നത്.

അധ്യാപക ബാങ്ക് നടപ്പാക്കുന്ന കാര്യത്തിലും പ്രമേയത്തില്‍ വിമര്‍ശനമുണ്ട്. നിയമവിരുദ്ധ നിയമനങ്ങളിലൂടെ ജോലിയില്‍ പ്രവേശിച്ചവരും ഇതില്‍ ഉള്‍പ്പെടുന്നു. നിയമവിരുദ്ധ നിയമനങ്ങള്‍ എന്‍എസ്എസ് നടത്തിയിട്ടില്ല. ഇത്തരക്കാരെ ക്രമീകരിക്കുന്നതിനു വേണ്ടി ഒരു സ്‌കൂളിന് ഒരു തസ്തിക എന്ന ക്രമത്തില്‍ അധ്യാപക ബാങ്കിനു നല്‍കാനുള്ള ബാധ്യത എന്‍എസ്എസ് മാനെജ്‌മെന്റിനില്ല. നിയമവിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സംവിധാനം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തന്റെ പ്രഥമ ബജറ്റ് അവതരിപ്പിച്ചു. ഭൂരിപക്ഷ വിഭാഗങ്ങളെ വിഡ്ഢികളാക്കി ന്യൂനപക്ഷ രാഷ്ട്രീയ സമ്മര്‍ദത്തിനു കീഴടങ്ങിയെന്നു ബജറ്റ് അവലോകന പ്രസംഗത്തില്‍ അദ്ദേഹം വിമര്‍ശിച്ചു. നെയ്യാറ്റിന്‍കരയില്‍ മതേതര ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സമദൂര നയമാണ് എന്‍എസ്എസ് സ്വീകരിച്ചത്. സര്‍ക്കാര്‍ നിലവിലെ സാമുദായിക സന്തുലിതാവസ്ഥ പരിഹരിക്കാതെയാണു മുസ് ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
NSS general secretary G Sukumarran Nair today lashed out at Government alleging that the government is surrendering before the minority pressure and are making a fool of the majority communities.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 337 / 7, 94 Overs