Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്പിരിറ്റുമായി 'സ്പിരിറ്റ്' കാണാന്‍ എത്തി

Posted by:
Published: Friday, June 22, 2012, 10:40 [IST]

 Man Bring Alcohol Theater Under Police Custody
 

തിരുവനന്തപുരം: 'സ്പിരിറ്റ്' സിനിമ കാണാന്‍ മദ്യക്കുപ്പിയുമായി എത്തിയ ആള്‍ കുടുങ്ങി. പൊലീസ് കുപ്പിസഹിതം ആളെ പൊക്കുകയായിരുന്നു. മദ്യം മാത്രമല്ല സിഗരറ്റ്, ബീഡി തുടങ്ങിയവയുമായി തീയേറ്ററില്‍ എത്തിയവരും പൊലീസിന്റെ പരിശോധനയില്‍ കുടുങ്ങി. വ്യാഴാഴ്ച തമ്പാനൂരിലെ ശ്രീകുമാര്‍ തീയറ്ററില്‍ ഫസ്റ്റ് ഷോ കാണാന്‍ എത്തിയവരാണ് പൊലീസിന്റെ പരിശോധനയില്‍ കുടുങ്ങിയത്.

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും സിനിമ കാണാനെത്തുമെന്ന അറിയിപ്പ് മൂലമാണ് പൊലീസ് പരിശോധന നടത്തിയത്. ബാംബ് സ്‌ക്വാഡും പോലീസും തിയേറ്ററിലെത്തിയ എല്ലാവരേയും പരിശോധിച്ചു. ഇതിനിടയിലാണ് മദ്യവുമായി സിനിമ കാണാനെത്തിയ വിരുതന്‍ കുടുങ്ങിയത്.

സിനിമ കാണാന്‍ മുഖ്യമന്ത്രി എത്തിയില്ലെങ്കിലും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഒട്ടേറെ മന്ത്രിമാരും എംഎല്‍എമാരും തീയേറ്ററിലെത്തി സ്പിരിറ്റ് കണ്ടു.

രഞ്ജിത്ത് സംവിധാനം ചെയ്ത 'സ്പിരിറ്റ്' മദ്യത്തിന്റെ ദൂഷ്യഫലങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കുന്ന ചിത്രമാണ്. ഇതില്‍ രഘുനന്ദനെന്ന കടുത്ത മദ്യപാനിയായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്.

English summary
Spirit movie directed by Ranjith is against the use of alcohol.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST