Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തോമസ്‌ ഐസക്കിനെതിരെ വിജിലന്‍സ്‌ അന്വേഷണം

Posted by:
Published: Friday, June 22, 2012, 16:02 [IST]

 Thomas Isac Vigilance Prob Court Order Case Bribe
 

തൃശൂര്‍: മുന്‍ മന്ത്രി തോമസ്‌ ഐസക്കിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. നാനോ എക്‌സല്‍ കേസില്‍ രണ്ട്‌ കോടി രൂപ കൈക്കൂലി വാങ്ങിയ വാണിജ്യ നികുതി ഉദ്യോഗസ്ഥനെ തോമസ്‌ ഐസക്‌ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന്‌ ആരോപിച്ച്‌ നല്‍കിയ ഹര്‍ജിയില്‍ ആണ്‌ ഉത്തരവ്‌.

പ്രശ്‌നത്തില്‍ അന്വേഷണം നടത്തി മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം എന്നാണ്‌ കോടതി ഉത്തരവില്‍. 2009ല്‍ വിജിലന്‍സിന്റെ പിടിയിലായ ജയനന്ദകുമാറിനെ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ്‌ ഐസക്‌ രക്ഷിക്കാന്‍ ശ്രമിച്ചു എന്നാണ്‌ ആരോപണം.

ഇത്‌ അടിസ്ഥാനരഹിതമായ ആരോപണം ആണെന്നു പ്രതികരിച്ച തോമസ്‌ ഐസക്‌ കോടതി പരിശോധിക്കട്ടെയെന്നും വിജിലന്‍സ്‌ അന്വേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ടു വരട്ടെ എന്നും പറഞ്ഞു.

ജയനന്ദകുമാര്‍ കൈക്കൂലി വാങ്ങിയ രേഖകള്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നടത്തിയ റെയ്‌ഡില്‍ നിന്നും വിജിലന്‍സ്‌ ഡിവൈഎസ്‌പി സെയ്‌ഫുള്ള സയീദിന്‍ കണ്ടെത്തിയിരുന്നു. ജയനന്ദകുമാറിനെതിരെ റിപ്പോര്‍ട്ട്‌ കൊടുക്കരുത്‌ എന്നും പറഞ്ഞ്‌ ഐസക്‌ അന്ന്‌ സെയ്‌ഫുള്ളയെ വിളിച്ച്‌ ഭീഷണി പെടുത്തി എന്നാണ്‌ കേസ്‌.

പൊതു പ്രവര്‍ത്തകനായ രാജുകുമാറാണ്‌ ഐസകിനെതിരെ പരാതി നല്‍കിയിരിക്കുന്നത്‌.

English summary
The Vigilance Court has ordered for a vigilance enquiry on ex finance minister Thomas Isac's role in a bribe.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Preliminary Final , Feroz Shah Kotla, Delhi
Match starts at 08:00 pm IST