Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

രൂപ 58ലെത്തുമെന്ന് വിദഗ്ധര്‍

Posted by:
Published: Sunday, June 24, 2012, 15:00 [IST]

 Rupee Dollar Down Deficit 58
 

മുംബൈ: ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 58 രൂപയിലേക്ക് താഴുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

57.30 എന്ന ശക്തമായ പ്രതിരോധം മറികടന്നതിനാല്‍ ഇനിയും തകര്‍ച്ച തുടരാനാണ് സാധ്യത-ജിയോജിത്തിന്റെ ഹേമല്‍ ദോഷി അറിയിച്ചു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നയപരമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കില്‍ രൂപയുടെ തകര്‍ച്ച തുടരാനാണ് സാധ്യത.

വെള്ളിയാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയായ 57.37നെ അഭിമുഖീകരിച്ച രൂപ 57.11ലാണ് ക്ലോസ് ചെയ്തത്. ഒരൊറ്റ ദിവസം 85 പൈസയുടെ നഷ്ടമാണുണ്ടായത്.

ഗ്രീസിലെ തിരഞ്ഞെടുപ്പിനുശേഷവും യൂറോ പ്രതിസന്ധി തുടരുകയാണ്. സ്‌പെയിനും ഇറ്റലിയും പോര്‍ച്ചുഗലും പുതിയ പ്രശ്‌നങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു. ചുരുക്കത്തില്‍ പരിഹാരമില്ലാത്തതാണ് യൂറോപ്പിലെ കാര്യങ്ങള്‍-ബാങ്ക് ഓഫ് ഇന്ത്യ ട്രഷറി ഹെഡ് വി ജെ മാത്രെ അറിയിച്ചു.

ധനകമ്മി വന്‍തോതില്‍ വര്‍ധിച്ചതും രൂപയുടെ തളര്‍ച്ചയ്ക്ക് കാരണമാണ്. ബജറ്റ് വിഭാവനം ചെയ്ത 4.6നു പകരം ധനകമ്മി ഇപ്പോള്‍ 5.7 ശതമാനത്തിലാണ്. 56.40, 56.50 ലെവലില്‍ മികച്ച സപ്പോര്‍ട്ടുള്ളതാണ് ആശ്വാസം-കോടാക് സെക്യൂരിറ്റീസ് സീനിയര്‍ മാനേജര്‍ ആരിന്ത്യ ബാനര്‍ജി അറിയിച്ചു.

English summary
The already battered rupee is likely to see more hammering this week and may touch the 58 level to a dollar,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 170 / 4, 54.3 Overs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab won by 50 runs
IPL, M Chinnaswamy Stadium, Bangalore
Play stopped for rain.