Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഗോപി കോട്ടമുറിക്കലിനെ പുറത്താക്കാന്‍ സാധ്യത

Posted by:
Published: Sunday, June 24, 2012, 16:56 [IST]

 Gopi Kottamurikkal Cpm State Committee Meeting Action
 

തിരുവനന്തപുരം: സിപിഎം മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ധാരണയായി എന്നു സൂചന. ഒളിക്യാമറ വിവാദത്തിലാണ്‌ നടപടി.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ്‌ കോട്ടമുറിക്കലിനെ പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച്‌ അന്തിമ തീരുമാനം സംസ്ഥാന കമ്മറ്റിയുടേതായിരിക്കും.

അതുപോലെ പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ ഘടിപ്പിച്ച മറ്റു നാലു പേര്‍ക്കെതിരെ നടപടിയെടുക്കാനും സിപിഎം സെക്രട്ടറിയേറ്റില്‍ തീരുമാനമായി. കെഎ ചാക്കോച്ചന്‍, പിഎസ്‌ മോഹനന്‍, എംപി പത്രോസ്‌, ടികെ മോഹനന്‍ എന്നീ നേതാക്കളെ പാര്‍ട്ടിയില്‍ തരം താഴ്‌ത്തുകയായിരിക്കും ചെയ്യുക.

പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ സ്ഥാപിച്ചത്‌ ഒരു തരത്തിലും അംഗീകരിക്കാനാവില്ല എന്നും അത്‌ ഹീനകരമായ പ്രവൃത്തിയാണ്‌ എന്നുമാണ്‌ സെക്രട്ടറിയേറ്റ്‌ ഒളിക്യാമറ വിവാദത്തെ കുറിച്ച്‌ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടത്‌.

അതുെേപാ പാര്‍ട്ടിയെ കുറിച്ച്‌ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിക്കെതിരെ ഇനിയും നടപടി വേണമോ എന്ന കാര്യവും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തില്‍ കുറ്റക്കാരാണ്‌ എന്നു കണ്ടെത്തിയ വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗങ്ങള്‍ക്കെതിരെയും കടുത്ത നടപടി ഉണ്ടാവാനും സാധ്യതയുണ്ട്‌. അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി വികെ ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ്‌ എ സുരേഷ്‌ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും സാധ്യതയുണ്ട്‌. എന്നാല്‍ പ്രസ്‌ സെക്രട്ടറി ബാലകൃഷ്‌ണനെതിരെ കടുത്ത നടപടി ഉണ്ടാവില്ല എന്നാണ്‌ സൂചന.

English summary
CPM Ex Secretary of Ernakulam district have to go out of party. State Secretariat has advised to send hi out of party, the final decision will be party state committee though.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
CSK Vs MI - Qualifier 1 at Feroz Shah Kotla Tue 21st May IPL
RR Vs SUN - Eliminator at Feroz Shah Kotla Wed 22nd May IPL
IRE Vs PAK - 1st ODI at Castle Avenue Thu 23rd May ODI