Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ക്ലീന്‍ സ്‌പോര്‍ട്‌സ് കേരളത്തിലും

Written by: ഷിബു ടി
Published: Sunday, June 24, 2012, 11:31 [IST]

കോഴിക്കോട്: ഇന്ത്യയിലെ കായിക രംഗത്ത് നടക്കുന്ന അഴിമതിക്കും രാഷ്ട്രീയ അതിപ്രസരത്തിനുമെതിരായി മുതിര്‍ന്ന കായികതാരങ്ങള്‍ രൂപീകരിച്ച ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യയുടെ കേരളഘടകം രൂപീകരിച്ചു. മേഴ്‌സി കുട്ടനും രാധിക സുരേഷുമടക്കമുള്ള കായികതാരങ്ങള്‍ക്കാണ് സംഘടനയുടെ കേരളത്തിലെ ചുമതല. ഇന്ത്യന്‍ കായികരംഗത്തെ അഴിമതിക്കും രാഷ്ട്രീയാതിപ്രസരത്തിനും എതിരെ പ്രമുഖ കായികതാരങ്ങളും കായികരംഗത്തെ വിദഗ്ധരും അണിചേരുന്ന സംഘടനയാണ് ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ. ഒളിംപിക്‌സ് ദിനമായ 23ന് സംഘടനയുടെ കേരള ചാപ്റ്ററിന്റെ ഉദ്ഘാടനം കോഴിക്കോട്ടു വെച്ച് നടന്നു. ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ രൂപീകരിച്ചതിന്റ രണ്ടാം വാര്‍ഷികദിനത്തിലാണ് കേരളാ ചാപ്റ്ററിന്റെ ഉദ്ഘാടനം നടന്നത്.

 clean sports india ashwani nachappa kerala chapter

രാഷ്ട്രീയ നേതൃത്വത്തിന്റെ കൈകടത്തലാണ് രാജ്യത്തെ കായികരംഗം ഇത്ര അധഃപതിക്കാന്‍ ഇടയാക്കിയതെന്ന് കേരളഘടകം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുന്‍ കേന്ദ്ര സ്‌പോര്‍ട്‌സ് സെക്രട്ടറിയും സംഘടനയുടെ കണ്‍വീനറുമായ ബി വി പി റാവു അഭിപ്രായപ്പെട്ടു. അഴിമതിയും ലഹരിയും ഇല്ലാത്ത ഇന്ത്യന്‍ സ്‌പോര്‍ട്‌സ് എന്നതാണ് സംഘടന ലക്ഷ്യം വെക്കുന്നത്. മറ്റ് രംഗങ്ങളില്‍ ഇന്ത്യക്കുള്ള സല്‍പ്പേര് കായികരംഗത്തും ഉണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കാന്‍ സംഘടനയുടെ പ്രവര്‍ത്തനം കൊണ്ട് സാധിക്കും. കായിക സംഘടനകളുടെ നേതൃത്വം കായിക താരങ്ങള്‍ക്ക് ലഭിച്ചാല്‍ മാത്രമേ ഇതിനെല്ലാം പരിഹാരം കാണാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍ ഒളിംപിക്‌സില്‍ സുരേഷ് കല്‍മാഡിയടക്കമുള്ള അഴിമതിക്കാരുടെ സാന്നിദ്ധ്യമുണ്ടായാല്‍ ശക്തമായി പ്രതിഷേധിക്കാന്‍ അവിടുത്തെ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റും മുന്‍ കായികതാരവുമായ അശ്വനി നാച്ചപ്പ പറഞ്ഞു. ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ സംഘാടനാ തലത്തിലും ഭരണത്തിലും കായികതാരങ്ങള്‍ക്കും കായിക വിദഗ്ധര്‍ക്കും വ്യക്തമായ പ്രാതിനിധ്യം വേണമെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. സ്‌പോര്‍ട്‌സുമായി ബന്ധമില്ലാത്തവരയും രാഷ്ട്രീയ പരിഗണനയില്‍ സംഘടനാ തലപ്പത്ത് കയറിക്കൂടിയവരെയും അഴിമതിക്കാരെയും ക്ലീന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ എതിര്‍ക്കുന്നു. ഇവരെ പുറത്താക്കുന്നതിനു വേണ്ടി പ്രചാരണം നടത്തിവരുന്നതായും അശ്വിനി പറഞ്ഞു.

പണം ലക്ഷ്യമാക്കി ഇറങ്ങുന്ന പുതുതലമുറ ക്രിക്കറ്റിനെ മാത്രമേ കായിക ഇനമായി കാണുന്നുള്ളൂവെന്നും ഇത് ഇന്ത്യയിലെ കായികമേഖല നേരിടുന്ന പ്രതിസന്ധിയാണെന്ന് സംഘടനയുടെ ജോയിന്റ് കണ്‍വീനര്‍ റീത്ത എബ്രഹാം സൂചിപ്പിച്ചു. ഭാരവാഹികളായ വന്ദന റാവു, വന്ദന ഷാന്‍ബാഗ്, സനില്‍ പി തോമസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഒളിമ്പിക് ദിന സെമിനാറും നടന്നു. സംഘടനയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുതിര്‍ന്ന കായികതാരങ്ങളാണ്.

English summary
Clean Sports India, a movement started by noted former athletes to free the country's sports arena from endemic correction, mismanagement and political interference will launch its Kerala chapter in Kozhikode on the World Olympics Day on Saturday.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL