കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂത്തുപറമ്പ് വെടിവെപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി

  • By Ajith Babu
Google Oneindia Malayalam News

High Court
കൊച്ചി: കൂത്തുപറമ്പ് വെടിവയ്പ് കേസില്‍ പൊലീസുകാര്‍ക്കെതിരെ കീഴ്‌കോടതി എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി വാങ്ങാതെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

വെടിവയ്പില്‍ കൊല്‌ളപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ നല്‍കിയ സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിച്ചാണ് കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി 1995ല്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്തത്. അന്നത്തെ എസ്പിയായിരുന്ന രവത ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നത്. 1995 ലാണ് പോലീസുകാര്‍ക്കെതിരേ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നത്.

1994 നവംബര്‍ 25നാണു കേസിനാസ്പദമായ സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ.കെ. രാജീവന്‍, ബാബു, മധു, റോഷന്‍, ഷിബുലാല്‍ എന്നിവരാണു വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.

അന്നു സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘര്‍ഷമാണു വെടിവയ്പ്പില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്നു മരിച്ചവരുടെ ബന്ധുക്കള്‍ പൊലീസുകാര്‍ക്കെതിരേ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു.

English summary
Kerala High Court on Monday dismissed the cases booked against police officials inconnection with Koothuparamba police firing incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X