Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

താലിമാല വിഴുങ്ങിയ നായ്ക്ക് ശസ്ത്രക്രിയ

Posted by:
Published: Tuesday, June 26, 2012, 11:37 [IST]

 

കൊല്ലം: വീട്ടമ്മയുടെ താലിമാല വിഴുങ്ങിയ വളര്‍ത്തുനായ വീട്ടുകാരെ വെട്ടിലാക്കി. മയ്യനാട് കാരിക്കുഴി ഞാറയ്ക്കല്‍ തൊടിയില്‍ വീട്ടില്‍ ലതിയുടെ താലിമാലയാണ് ജോണി എന്ന പിറ്റ്‌സ് ഇനത്തില്‍പ്പെട്ട നായ വിഴുങ്ങിയത്.

തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടു കൂടി കശുവണ്ടി ഫാക്ടറി തൊഴിലാളിയായ ലതി ജോലിക്കുപോകാന്‍ ഒരുങ്ങവേ താലിമാല ഊരി മേശപ്പുറത്ത് വച്ചു. പിന്നീട് മാല തിരഞ്ഞപ്പോള്‍ കണ്ടില്ല. മാല തിരഞ്ഞ് ലതി മുറ്റത്തെത്തിയപ്പോള്‍ ജോണിയുടെ വായില്‍ മാലയുടെ ഒരു ഭാഗം തിളങ്ങുന്നത് കണ്ടു. ഉടന്‍ തന്നെ ലതിയും പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ അനുവും ചേര്‍ന്ന് നായയെ പിടികൂടിയെങ്കിലും നായ ഇതിനോടകം മാല വിഴുങ്ങി കഴിഞ്ഞിരുന്നു.

തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നായയെ മയ്യനാട്ടെ മൃഗാശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മാല പുറത്തെടുക്കാനാവില്ലെന്ന് ഇവര്‍ അറിയിച്ചതോടെ ജോണിയെ തേവള്ളി ഓലയിലെ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ കൊണ്ടുപോയി. എക്‌സറേ എടുത്തു നോക്കിയപ്പോള്‍ മാല വയറ്റിലുള്ളതായി കണ്ടു. തുടര്‍ന്ന് നായയെ മയക്കിയ ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

45 മിനിറ്റ് നേരത്തെ ശസ്ത്രയ്ക്രിയക്കൊടുവിലാണ് മാല പുറത്തെടുക്കാനായത്. ഒമ്പതു കഷ്ണങ്ങളായി പുറത്തെടുത്ത മാല ലതിയ്ക്ക് കൈമാറി. മുന്‍പും ജോണി ഇത്തരം വികൃതിത്തരങ്ങള്‍ കാണിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് വീട്ടുകാരുടെ മൊബൈല്‍ കടിച്ചു തകര്‍ത്തത്. പിന്നീടൊരു ദിവസം ലതിയുടെ 500 രൂപയാണ് ജോണി ഒറ്റയടിയ്ക്ക് വിഴുങ്ങി കളഞ്ഞത്. എന്തായാലും ശസ്ത്രക്രിയയൊക്കെ കഴിഞ്ഞ് ഇപ്പോള്‍ വിശ്രമത്തില്‍ കഴിയുകയാണ് ജോണി.

English summary
Surgery conducted for dog who gulped gold chain.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter