Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മുടിവെട്ടിയ മുസ്ലീം അവതാരകയുടെ ജോലി പോയി

Posted by:
Published: Wednesday, June 27, 2012, 10:23 [IST]

 Woman Tv Anchor Suspended Over Haircut
 

ക്വലാലംപുര്‍: അര്‍ബുദ രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ മുടിവെട്ടിയ മുസ്ലിം വാര്‍ത്താ അവതാരകയെ മലേഷ്യന്‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്തു. പഴയപോലെ മുടി നീട്ടിവളര്‍ത്തിയശേഷം മാത്രം വാര്‍ത്ത വായിച്ചാല്‍ മതിയെന്നാണ് ചാനല്‍ അധികൃതര്‍ അറിയിച്ചിരിയ്ക്കുന്നത്.

എന്‍ടിവി7 ചാനലില്‍ അവതാരകയായ റാസ് ആബിദ മുഹമദ് റാദ്‌സിക്കാണ് മുടിവെട്ടിയതിന് ജോലി പോയത്. ഫ്രീലാന്‍സായാണ് ആബിദ ഇവിടെ ജോലി ചെയ്യുന്നത്.

ദേശീയ അര്‍ബുദ കൗണ്‍സിലിന്റെ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ചയാണ് ആബിദ മുടിവെട്ടിയത്. മുടിയില്ലാതെ വാര്‍ത്ത അവതരിപ്പിക്കുന്നത് ശരിയാകില്ലെന്നാണ് ചാനല്‍ അധികൃതരുടെ നിലപാട്.

വാര്‍ത്ത വായിക്കുന്ന നേരത്ത് വിഗ് ഉപയോഗിക്കാമെന്ന് ആബിദ പറഞ്ഞെങ്കിലും ചാനല്‍ അധികൃതര്‍ സമ്മതിച്ചില്ല. മുസ്ലിം സ്ത്രീകള്‍ മുടിവെട്ടുന്നതിന് ചില മതസംഘടനകള്‍ പുറപ്പെടുവിച്ച 'നിരോധനം' മറികടന്നതിന് ചിലര്‍ തന്നെ ഫോണില്‍ ഭീഷണിപ്പെടുത്തിയതായും ആബിദ പറഞ്ഞു. ദൈവത്തോട് മാത്രമാണ് എനിയ്ക്ക് ഉത്തരം പറയേണ്ടത്. ഇസ്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഞാനൊരു മുസ്ലീമാണ്. ദിവസവും അഞ്ച് നേരം ഞാന്‍ പ്രാര്‍ഥിയ്ക്കുകയും എന്റെ മതത്തെ സ്‌നേഹിയ്ക്കുകയും ചെയ്യുന്നു-ആബിദ വ്യക്തമാക്കി.

തന്റെ കുടുംബത്തിലെ ചിലര്‍ അര്‍ബുദരോഗ ബാധിതരായതിനെ തുടര്‍ന്നാണ് ദേശീയ അര്‍ബുദ കൗണ്‍സിലിന്റെ പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതെന്നും അവര്‍ പറയുന്നു.

English summary
NTV7 news anchor and television personality Ras Adiba Radzi cut her hair recently for charity — and now she has been suspended from appearing on air until her hair grows back.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter