Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പൊലീസുകാരനെ കുത്തിക്കൊന്നത് ചെന്നൈ മലയാളി

Posted by:
Published: Thursday, June 28, 2012, 14:33 [IST]

 

കൊല്ലം: പാരിപ്പള്ളിയില്‍ പൊലീസ് ഡ്രൈവറെ കുത്തിക്കൊന്നത് ചെന്നൈ മലയാളിയാണെന്ന് സൂചന. പ്രതി ഉപേക്ഷിച്ചു പോയ വാഹനത്തില്‍ നിന്ന് ഒരു ചെന്നൈ എഡിഷന്‍ മലയാളം ദിനപത്രം കണ്ടെടുത്തിരുന്നു. പാരിപ്പള്ളി- മടത്തറ റോഡില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ തിരുവനന്തപുരം ശൈലിയിലുള്ള മലയാളത്തിലാണ് മറുപടി നല്‍കിയത്. താന്‍ പാചക തൊഴിലാളിയാണെന്നും പണി കഴിഞ്ഞു വരികയാണെന്നുമായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

പ്രതി മലയാളി തന്നെയാണെന്ന കാര്യം കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഡിഷണല്‍ എസ്‌ഐ ജോയിയും വാഹനം ഉപേക്ഷിച്ച് കടന്നു കളയുമ്പോള്‍ പിടിക്കാന്‍ ശ്രമിച്ച വര്‍ക്കല പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ നല്‍കിയ സൂചനകളനുസരിച്ച് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി കഴിഞ്ഞു.

പ്രതി ഉപേക്ഷിച്ച ഒമ്‌നിവാനിന്റെ ഇന്‍ഷുറന്‍സ് പുതുക്കാന്‍ തിരുവനന്തപുരത്തെ ഇന്‍ഷുറന്‍സ് കമ്പനി ഓഫീസിലെത്തിയ ആളെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. സാബുവെന്ന പേരിലാണ് ഇയാള്‍ പേപ്പറില്‍ ഒപ്പിട്ടിരിക്കുന്നത്. ഇയാള്‍ ഇന്‍ഷുറന്‍സ് ഏജന്റായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ നന്നായി അറിയാവുന്ന പ്രതിക്ക് പ്രാദേശിക ബന്ധമുണ്ടാകുമെന്നും പൊലീസ് കരുതുന്നു.

പാരിപ്പള്ളിമടത്തറ റോഡില്‍ കുളമടയ്ക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു പൊലീസുകാരനെ കുത്തിക്കൊന്നത്. വേളമാനൂരില്‍ വാഹന പരിശോധന കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് കുളമട ജങ്ഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മാരുതി വാന്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസ് സംഘം വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇവരുടെ കൈവശം രേഖകള്‍ ഇല്ലാതിരുന്നു. വാനിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എഎസ്‌ഐ ജോയി ഇവരെ കസ്റ്റഡിയിലെടുത്തു. വാനില്‍ നിന്നിറക്കി ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സംഘം എഎസ്‌ഐയെ കുത്തുകയായിരുന്നു. ഇതു കണ്ട് ഓടിയെത്തിയെത്തിയ ഡ്രൈവര്‍ മണിയന്‍പിള്ളയെയും കുത്തിയ ശേഷം അക്രമികള്‍ വാനില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് പരവൂര്‍ പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മണിയന്‍പിള്ള (49) മരിച്ചു.

English summary
Probe centered on chennai based Malayali on the murder of a policeman.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter