Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കാരായിമാരെ സിബിഐ കസ്റ്റഡിയില്‍ വിടും

Posted by:
Published: Thursday, June 28, 2012, 14:02 [IST]

 

കൊച്ചി: ഫസല്‍ വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സിപിഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനെയും ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയശേഷമായിരിക്കും ഇരുവരെയും സിബിഐ കസ്റ്റഡിയില്‍ വിടുക.

കഴിഞ്ഞ 22നാണ് ഇരുവരും കോടതിയില്‍ കീഴടങ്ങിയത്. ഇവരെ പത്ത് ദിവസം തങ്ങളുടെ കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. കീഴടങ്ങിയതിനെ തുടര്‍ന്ന് പ്രതികളെ കോടതി സബ് ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്.

ഇരുവരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സിബിഐയുടെ അപേക്ഷയിലാണ് കോടതി ഉത്തരവ്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോടതി നടപടിക്രമങ്ങള്‍ തുടങ്ങിയതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ നിയമപരമായി അവകാശമില്ലെന്ന പ്രതികളുടെ വാദം കോടതി തള്ളി.

ഇനി രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്‌ടെന്നും അവരെ തിരിച്ചറിയണമെങ്കില്‍ കാരായിമാരെ ചോദ്യം ചെയ്യണമെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു. കേസിലെ ഏഴാം പ്രതിയായ കാരായി ചന്ദ്രശേഖരന്‍ സിപിഎം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയും എട്ടാം പ്രതിയായ കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്.

2006ല്‍ തലശ്ശേരിയില്‍ വെച്ചാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. കേസില്‍ എട്ട് പ്രതികള്‍ക്കുള്ള കുറ്റപത്രം കഴിഞ്ഞ ആഴ്ചയാണ് എറണാകുളം സിജെഎം കോടതിയില്‍ സിബിഐ സമര്‍പ്പിച്ചത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത കൊടി സുനിയാണ് കേസിലെ ഒന്നാം പ്രതി.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter