Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മതമില്ലാത്ത ജീവന്‍: 2അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Posted by:
Published: Thursday, June 28, 2012, 15:31 [IST]

 Two Teachers Suspended Mathamillatha Jeevan
 

തിരുവനന്തപുരം: മതമില്ലാത്ത ജീവന്‍' എന്ന പാഠം ഉള്‍പ്പെടുത്തിയത് വിവാദമായതിനെ തുടര്‍ന്ന് 2008ല്‍ വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ച പുസ്തകങ്ങള്‍ വീണ്ടും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം ജില്ലയിലെ മുണ്ടമ്പ്ര ജിയുപി സ്‌കൂളിലെ അധ്യാപകരായ എ.ബാബു, ശ്രീജ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അരീക്കോട് ഉപജില്ലയിലെ മുണ്ടമ്പ്ര ജിയുപി സ്‌കൂളിലെ ഏഴാം ക്ലാസിലാണ് മതമില്ലാത്ത ജീവന്‍ എന്ന വിവാദപാഠം ഉള്‍പ്പെട്ട പുസ്തകങ്ങള്‍ വിതരണം ചെയ്തത്. ഏഴാംക്ലാസില്‍ വിതരണംചെയ്ത സാമൂഹികശാസ്ത്ര പുസ്തകത്തില്‍ ഈ പാഠം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കാണിച്ച് പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. വിവാദ പുസ്തകം കുട്ടികള്‍ക്ക് നല്‍കിയവരെ ശിക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സംഭവം വിവാദമായതിനെ തുടര്‍ന്ന് വിതരണം ചെയ്ത പുസ്തകങ്ങള്‍ തിരിച്ചു വാങ്ങിച്ചിരുന്നു. സ്‌കൂളില്‍ എത്തിയ പുസ്തകങ്ങള്‍ വിതരണം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് പ്രധാനാധ്യാപകന്‍ അറിയിച്ചത്. ബോധപൂര്‍വ്വം വിവാദ പുസ്തകം വിതരണം ചെയ്തുവെന്ന വാദം തെറ്റാണ്.

വിവാദപുസ്തകം വിതരണം ചെയ്തതിനെ ചൊല്ലി ഇടത്, യുഡിഎഫ് സംഘടനകള്‍ വിവിധ ആരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.2009ലും 2010ലും അച്ചടിച്ച് കടലാസ് വിലയ്ക്ക് തൂക്കിവിറ്റ പുസ്തകങ്ങള്‍ തിരിച്ചുവാങ്ങിയാണ് ഈ വര്‍ഷം സ്‌കൂളുകളില്‍ വിതരണം നടത്തിയതെന്നും ഇക്കൂട്ടത്തിലാണ് പിന്‍വലിച്ച പാഠമുള്ള പുസ്തകം പെട്ടതെന്നുമാണ് ഇടത് അധ്യാപകസംഘടനകളുടെ ആരോപണം.

എന്നാല്‍ അച്ചടിച്ച പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് യഥാസമയം നല്‍കാതെ അവസാനം കടലാസ് വിലയ്ക്ക് തൂക്കി വില്‍ക്കാനുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ നീക്കം പുറത്തു കൊണ്ടു വന്നതിലുള്ള അമര്‍ഷമാണ് ഇടതു സംഘടനകള്‍ പ്രകടിപ്പിക്കുന്നതെന്നാണ് യുഡിഎഫ് സംഘടനകളുടെ വാദം.

English summary
Two teachers got suspension for distributing 7th standard text book containing controversial section ''Mathammillatha Jeevan''
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter