Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മണിയുടെ ഹര്‍ജി തള്ളിയത് ശരി: വിഎസ്

Posted by:
Published: Thursday, June 28, 2012, 13:51 [IST]

 Vs About Court Dismissed Mani Plea
 

തിരുവനന്തപുരം: എംഎം മണിയുടെ ഹര്‍ജി തള്ളിയ ഹൈക്കോടതിയുടെ നടപടി ശരിയാണെന്ന്് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മണിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതായിരുന്നു. അത് കോടതി ശരിവച്ചു. മണിയുടെ പ്രസ്താവ മൂലം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പോലും പാര്‍ട്ടിയെ ആക്ഷേപിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നിലപാടുകളാണ് എന്‍എസ്എസും എസ്എന്‍ഡിപിയും യോജിക്കുന്നതിന് കാരണമായതെന്നും വിഎസ് പറഞ്ഞു.

സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.  മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് മണിയുടെ വെളിപ്പെടുത്തലെന്ന് കോടതി നിരീക്ഷിച്ചു. അഞ്ചേരി ബേബി, ബാലസുബ്രഹ്മണ്യം, മുള്ളഞ്ചിറ മത്തായി എന്നിവരെ കൊലപ്പെടുത്തിയ കേസുകള്‍ പുനരന്വേഷിക്കാനുള്ള തീരുമാനം ചോദ്യം ചെയ്ത് മണി സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളി. പൊലീസിന് കേസെടുക്കാന്‍ അധികാരമുണ്ടെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റീസ് എസ്എസ് സതീഷ് ചന്ദ്രന്‍ വ്യക്തമാക്കി.

സംഘം ചേരാനും ആശയ വിനിമയം നടത്താനുള്ള മൗലികാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ് കൊലപാതകങ്ങളുടെ ചരിത്രങ്ങള്‍ വെളിപ്പെടുത്തി മണി നടത്തിയത്. മണിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പരിഷ്‌കൃത സമൂഹത്തില്‍ നടുക്കമുണ്ടാക്കിയെന്നും മണിയുടെ പരാമര്‍ശങ്ങള്‍ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. മണിയുടെ പ്രസംഗം ജനാധിപത്യത്തിന്റെ മരണമണിയാണെന്നും ഹൈക്കോടതി പറഞ്ഞു.

English summary
Opposition leader VS Achuthananthan said that the action of The Kerala High Court which dismissed CPM Idukki former district secretary M M Mani’s plea is right.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter