Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

യൂറോ: ജര്‍മനിക്ക് ഇറ്റാലിയന്‍ പരീക്ഷ

Posted by:
Published: Thursday, June 28, 2012, 16:20 [IST]

 Euro 2012 Italy Germany Semi Final
 

രാത്രി 12.15ന് നിയോ പ്രൈമില്‍ തദ്‌സമയം

വാഴ്‌സ: യൂറോ കപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ജര്‍മനിയും ഇറ്റലിയും ഏറ്റുമുട്ടും. നിലവിലുള്ള റണ്ണറപ്പുകളായ ജര്‍മനിക്കാണ് വിദഗ്ധര്‍ മുന്‍തൂക്കം കല്‍പ്പിക്കുന്നതെങ്കിലും ചരിത്രം ഇറ്റലിക്കൊപ്പമാണ്. പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലൊന്നും ഇറ്റലിയെ കീഴടക്കാന്‍ ജര്‍മന്‍ ടീമിന് സാധിച്ചിട്ടില്ല.

മരണഗ്രൂപ്പില്‍ നിന്നും ചാംപ്യന്മാരായാണ് ജര്‍മനി ക്വാര്‍ട്ടറിലും പിന്നെ സെമിയിലും എത്തിയത്. കളിച്ച നാലു മത്സരങ്ങളിലും വിജയിച്ച ടീം കൂടിയാണ് ജര്‍മനി. പോര്‍ച്ചുഗലിനെ ഒരു ഗോളിനും ഹോളണ്ടിനെയും ഡെന്മാര്‍ക്കിനെയും 2-1നും ക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്മാരായ ഗ്രീസിനെ 4-2നും തോല്‍പ്പിച്ചാണ് ജര്‍മനി അവസാന നാലില്‍ ഇടം പിടിച്ചത്.

അതേസമയം, ഗ്രൂപ്പ് ഡിയില്‍ റണ്ണറപ്പായി സെമിയിലെത്തിയ ഇറ്റലിക്ക് ടൂര്‍ണമെന്റില്‍ കളിച്ച നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ. ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിനുമായി 1-1ന്റെ സമനില വഴങ്ങിയ ജര്‍മനി രണ്ടാമത്തെ കളിയില്‍ ക്രൊയേഷ്യയുമായി ഇതേ സ്‌കോറിനു പിരിഞ്ഞു. അവസാന മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ 2-0ന് കീഴടക്കി അസൂറികള്‍ കഷ്ടിച്ച് ക്വാര്‍ട്ടറിലേക്കു കയറിപറ്റുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേയുള്ള ക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഇറ്റലി സെമി ബെര്‍ത്ത് ഉറപ്പാക്കിയത്.

ചെറിയ പരിക്കുണ്ടായിരുന്ന മിഡ്്ഫീല്‍ഡര്‍ ബാസ്റ്റ്യന്‍ ഷ്വാന്‍സ്റ്റഗര്‍ ഫിറ്റ്‌നസ് വീണ്ടെടുത്തത് ജര്‍മനിക്ക് ആഹ്ലാദം പകരും. ഗ്രീസിനെതിരേ കളിച്ച ലാര്‍ഡ് ബെന്റര്‍ക്കു പകരം ജെറോം ബോട്ടെങ് ടീമില്‍ തിരിച്ചെത്തുമെന്ന് കോച്ച് വ്യക്തമാക്കി.

അതേസമയം, പ്ലേമേക്കര്‍ ആന്ദ്രെ പിര്‍ലോയും ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയിജി ബഫണുമാണ് ഇറ്റലിയുടെ തുറുപ്പുചീട്ടുകള്‍. ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടറില്‍ കളംനിറഞ്ഞു കളിച്ച പിര്‍ലോ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ നഷ്ടമായ ഡിഫന്റര്‍ ജോര്‍ജിയോ ചിയേലിനി ഇന്ന് ഇറ്റാലിയന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് കോച്ച് സെസാര്‍ പ്രാന്‍ഡെലി പറഞ്ഞു. ലിയാന്‍ഡ്രോ ബൊനൂച്ചിക്കാവും ഇതോടെ സ്ഥാനം നഷ്ടമാവുക.

English summary
Joachim Lowe's young Germany side are ready to turn the pages of history when they clash against Italy in the second and last semi-final of Euro 2012 at the National Stadium in Warsaw.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST