Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

യുവതിയ്‌ക്കൊപ്പം കൂത്താടിയ ബിഷപ്പിനെ പുറത്താക്കി

Posted by:
Published: Thursday, June 28, 2012, 16:06 [IST]

 Bishop Quits After Beach Romp Aired
 

ബ്യൂണസ് അയേഴ്‌സ്: ബീച്ചില്‍ ബിക്കിനിയുടുത്ത സുന്ദരിയുമായി അഴിഞ്ഞാടിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ബിഷപ്പ് രാജിവച്ചു.

അര്‍ജന്റീനയില്‍ബ്യൂണസ് അയേഴ്‌സിന് സമീപമുള്ള മെരിയോ മോറിനോ ഡയൊസിസ് ബിഷപ്പായ ഫെര്‍ണാണ്ടോ ബര്‍ഗാലോ (57)വാണ് രാജിവച്ചു പോകാന്‍ നിര്‍ബന്ധിതനായത്. മെക്‌സിക്കോയിലെ ലക്ഷ്വറി റിസോര്‍ട്ടിന്റെ ബീച്ചില്‍ യുവതിക്കൊപ്പം ബര്‍ഗലോ ഉല്ലസിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

ഇറ്റലിയിലെ വിലറജിയ മിഷണറി കമ്മ്യൂണിറ്റി സ്ഥാപകന്‍ ലൂയീജീ പ്രാന്‍ഡിനും സഹസ്ഥാപക മരിയാ ലൂയീജീ കൊറോണയും തെക്കേ അമേരിക്കയിലെ സേവനത്തിനിടെ നടന്ന ലൈംഗികവിവാദത്തില്‍ പെട്ടതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബിഷപ്പിന്റെ പെണ്ണുകേസ് വിവാദവും. ഇത് വത്തിക്കാന്‍ ഭരണകൂടത്തെ അലോസരപ്പെടുത്തുന്നു.

ഇറ്റാലിയന്‍ മിഷന്‍ സ്ഥാപകനായ ലൂയീജീ പ്രാന്‍ഡിന്‍ തെക്കേ അമേരിക്കയില്‍ സേവനമനുഷ്ഠിക്കവെ വനിതാ മിഷനറിമാരുമായി ലൈംഗികകേളി നടത്തിയത് വെളിപ്പെട്ടതാണ് അയാളുടെ സ്ഥാനം തെറിപ്പിച്ചത്. ഈ വിവാദത്തപ്പറ്റി അറിവുണ്ടായിരുന്നിട്ടും വത്തിക്കാന്‍ അധികൃതരെ അറിയിക്കാതെ മറച്ചുവച്ചതിനാണ് മരിയാ ലൂയീജീക്കെതിരെ നടപടിയെടുത്തത്.

യുവതി തന്റെ ബാല്യകാല സുഹൃത്താണെന്നാണ് ചിത്രം പുറത്തുവന്നയുടനെ ബര്‍ഗാലോ പറഞ്ഞിരുന്നത്. പിന്നീട് ഇവരുമായി അവിഹിതബന്ധമുണ്ടെന്ന് ബിഷപ്പിന് തുറന്നു സമ്മതിയ്‌ക്കേണ്ടി വരികയായിരുന്നു.

English summary
Argentine bishop Fernando Maria Bargallo resigns in scandal over photos showing him embracing a woman at a luxury beach in Mexico
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter