Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വിജയശതമാനം കുറഞ്ഞ കോളേജുകള്‍ പൂട്ടണം

Posted by:
Published: Friday, June 29, 2012, 10:29 [IST]

 

കൊച്ചി: തുടര്‍ച്ചയായി വിജയ ശതമാനം കുറയുന്ന എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇത്തരം കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ മറ്റു കോളേജുകളിലേയ്ക്ക് മാറ്റണം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

കൊച്ചിയിലെ എറണാകുളത്തപ്പന്‍ ട്രസ്റ്റിനു കീഴിലുള്ള സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജിന് അഫിലിയേഷന്‍ നിഷേധിച്ചതിനെതിരെ ട്രസ്റ്റ് അധികൃതര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം.

യോഗ്യതയുള്ള അധ്യാപകരുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളേജുകള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി തീരെ കുറഞ്ഞ വിജയശതമാനമാണ് കാഴ്ച വയ്ക്കുന്നതെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

സര്‍വകലാശാലകള്‍ അവയ്ക്ക് കീഴിലെ എന്‍ജിനീയറിങ് കോളേജുകളിലെ മൂന്നുവര്‍ഷത്തെ വിജയശതമാനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഇതു നോക്കി പ്രവേശന സമയത്ത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കോളേജിന്റെ നിലവാരം അളക്കാനാവും. അടിസ്ഥാന സൗകര്യം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ എഐസിടിഇ പുതിയ കോളേജുകള്‍ക്ക് അനുമതി നല്‍കാവൂ എന്നും കോടതി നിര്‍ദേശിച്ചു. വേണ്ടത്ര അധ്യാപകരില്ലാത്ത കോളേജുകള്‍ പൂട്ടാനും നിര്‍ദേശിക്കണം.

സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിങ് കോളേജുകളിലെയും മൂന്നുവര്‍ഷത്തെ ഫലം പരിശോധിച്ചാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

English summary
The Kerala High Court on Thursday said that self-financing engineering colleges where pass percentage was less than 40 percent should be closed down.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs