കോഴിക്കോട്: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി മോഹനനെ പൊലീസ് കസ്റ്റഡിയില്‍.
വെള്ളിയാഴ്ച രാവിലെ കൊയിലാണ്ടിയില്‍ വച്ചാണ് പി മോഹനന്‍ അന്വേഷണ ഉദ്യോസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. കേസില്‍ മുന്‍പ് അറസ്റ്റിലായവര്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നറിയുന്നു. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ മോഹനനു പങ്കുള്ളതായി പോലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയില്‍ തനിക്ക് പങ്കുണ്ടെന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞനന്തന്‍ ഇക്കാര്യം സമ്മതിച്ചത്.
ഗൂഢാലോചന നടത്തുന്നതിന്റെ ഭാഗമായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംസി അനൂപിനേയും കിര്‍മാണി മനോജിനേയും ഫോണില്‍ വിളിച്ചിട്ടുണ്ട്്. കൊലപാതകത്തിനുശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായമൊരുക്കിയതില്‍ തനിക്കും പാര്‍ട്ടിക്കും പങ്കുണ്ടെന്നും കുഞ്ഞനന്തന്‍ പറഞ്ഞു.
ചോദ്യം ചെയ്യലിന്റെ ആദ്യ രണ്ടു ദിവസവും കൊലപാതകത്തില്‍ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ലെന്നായിരുന്നു കുഞ്ഞനന്തന്റെ നിലപാട്. പിന്നീട് ടിപി ചന്ദ്രശേഖരനെ കൊല്ലുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് കുഞ്ഞനന്തന്‍ സമ്മതിച്ചു.





























