Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പ്രണബിനുശേഷം പരിഷ്‌കരണത്തിന്റെ കൊടുങ്കാറ്റ്

Written by: ഷിനോദ്
Published: Sunday, July 1, 2012, 10:42 [IST]

 Manmohan Singh Pranab Mukharjee Finance Minister Gaar
 

പ്രണാബ് മുഖര്‍ജി നല്ലൊരു രാഷ്ട്രീയക്കാരനാണ്. മറ്റൊരുരീതിയില്‍ പറയുകയാണെങ്കില്‍ യുപിഎയിലെ മുന്‍നിരനേതാക്കളിലെ ഒരേ ഒരു രാഷ്ട്രീയക്കാരന്‍. അദ്ദേഹത്തിന്റെ ഭരണനിര്‍വഹണ പാടവത്തില്‍ ആര്‍ക്കും പരാതിയില്ല, പക്ഷേ, രാഷ്ട്രീയക്കാരന്റെ എല്ലാ പരിമിതികളോടും കൂടി ധനകാര്യമന്ത്രികസേരയില്‍ പ്രണാബ് ഇരുന്നത് രാജ്യത്തെ പിറകോട്ടുവലിച്ചുവെന്നുവേണം കരുതാന്‍. പ്രണബ് മന്ത്രികസേരയില്‍ നിന്നിറങ്ങി 48 മണിക്കൂറിനുള്ളില്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വീണ്ടു കരുത്താര്‍ജ്ജിച്ചതാണ് ഇത്തരമൊരു നിഗമനത്തിലെത്താന്‍ കാരണം.

രാജ്യത്തെ വിദേശനിക്ഷേപകരെ കൂട്ടത്തോടെ രാജ്യത്തുനിന്നും ആട്ടിപായിപ്പിക്കുന്ന നിയമനിര്‍ദ്ദേശമായിരുന്നു ജനറല്‍ ആന്റി അവോയ്ഡന്‍സ് റൂള്‍(ഗാര്‍). പക്ഷേ, കുതിച്ചുയരുന്ന ധനകമ്മിയുടെ കാര്യം പരിഗണിക്കുമ്പോഴും രാജ്യതാല്‍പ്പര്യം പരിഗണിക്കുമ്പോഴും ഈ താല്‍പ്പര്യം ശരിയായിരുന്നു. ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെ പിതാവായി അറിയപ്പെടുന്ന മന്‍മോഹന്‍സിങ് ധനകാര്യമന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്ത ഉടന്‍ ചെയ്തത് ഈ നിര്‍ദ്ദേശത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അവ്യക്തത നീക്കിയെന്നതാണ്.

പാര്‍ട്ടിസിപ്പേറ്ററി നോട്‌സിലൂടെയെത്തുന്ന വിദേശനിക്ഷേപങ്ങള്‍ ഈ ബില്ലിന്റെ പരിധിയില്‍ വരില്ലെന്നും ഏതെങ്കിലും വിദേശനിക്ഷേപങ്ങളെ പരിഗണിക്കുന്നുണ്ടെങ്കില്‍ അത് വന്‍കിടക്കാരെ മാത്രമായിരിക്കുമെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കിയതോടെ തന്നെ വിപണിക്ക് തീപിടിച്ചുതുടങ്ങിയിരുന്നു.

സെബിയില്‍ രജിസ്റ്റര്‍ ചെയ്യാതെ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കാനെത്തുന്ന വിദേശസ്ഥാപനങ്ങളാണ് പാര്‍ട്ടിസിപ്പേറ്ററി നോട്‌സുകള്‍ ഉപയോഗിക്കുന്നത്. നിക്ഷേപകര്‍ അജ്ഞാതരായതിനാല്‍ വിദേശ സ്ഥാപനങ്ങളുടെ പ്രിയപ്പെട്ട നിക്ഷേപരീതികൂടിയാണിത്. പലപ്പോഴും സര്‍ക്കാറിന്റെ നികുതി വെട്ടിക്കുന്ന കള്ളപ്പണം തന്നെയാണ് വിദേശീയരിലൂടെ ഇന്ത്യയില്‍ തന്നെയെത്തുന്നത്. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ കഴിഞ്ഞ ബജറ്റിലാണ് ഗാര്‍ നികുതി നിര്‍ദ്ദേശം ഉയര്‍ന്നത്. ഇതേ ഏകദേശം ഒരു ലക്ഷം കോടിയോളം രൂപയാണ് ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്.

മ്യൂച്ചല്‍ഫണ്ടിനുള്ള എന്‍ട്രി, എക്‌സിറ്റ് ചാര്‍ജുകള്‍ ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സെബിക്ക് നിര്‍ദ്ദേശം നല്‍കിയതും വിപണിക്ക് അനുഗ്രഹമായി. ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാനും മ്യൂച്ചല്‍ഫണ്ടിനോടുള്ള താല്‍പ്പര്യം വര്‍ധിപ്പിക്കാനും ഈ നിര്‍ദ്ദേശം സഹായകമായി.

അന്താരാഷ്ട്രവിപണിയില്‍ പെട്രോള്‍ വില കുറഞ്ഞിട്ടാണെങ്കില്‍ അത് ഉടന്‍ തന്നെ ജനങ്ങളിലെത്തിക്കാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ തയ്യാറായത് വിലപ്പെരുപ്പത്തെയും പണപ്പെരുപ്പത്തെയും പിടിച്ചുനിര്‍ത്തുമെന്നാണ് കരുതുന്നത്. ഇതോടെ പലിശനിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യത തെളിയും. സ്വാഭാവികമായും പണമൊഴുക്ക് വര്‍ധിക്കുന്നതോടെ വ്യാവസായിക വളര്‍ച്ചാനിരക്കും കൂടും.

റീട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം, ഡയറക്ട് ടാക്‌സ് കോഡ്, സേവനനികുതി പരിഷ്‌കാരങ്ങളുമായി മന്‍മോഹന്‍ സിങ് മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം നടപടികള്‍ ആഭ്യന്തര, വിദേശ നിക്ഷേപകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും സാമ്പത്തിക മേഖലയ്ക്ക് പുത്തന്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

English summary
Barely 48-hours after taking over the Finance portfolio, Manmohan Singh has begun with a bang. Things have started moving beginning with the ambiguous GAAR issue, which has acted as a wet blanket on foreign investment. The government has clarified that P-notes would not come under the ambit of the General Anti Avoidance Rules (GAAR) as proposed by Pranab da. This has already set the equity markets on fire.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST