Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കേസ് നടത്താന്‍ സിപിഎം 1കോടി രൂപ പിരിക്കുന്നു

Posted by:
Published: Monday, July 2, 2012, 17:30 [IST]

 

രാജാക്കാട്: സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണി, ഇപ്പോഴത്തെ സെക്രട്ടറി കെകെ ജയചന്ദ്രന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ നടത്താനായി ഒരു കോടി രൂപ പിരിച്ചെടുക്കാന്‍ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റികള്‍ 50 ലക്ഷം രൂപ പിരിച്ചു നല്‍കണം. ബാക്കി തുക മണിയും ജയചന്ദ്രനും ചേര്‍ന്ന് പിരിച്ചു നല്‍കാനുമാണ് തീരുമാനമായിരിക്കുന്നത്. രാജാക്കാട് ചേര്‍ന്ന പാര്‍ട്ടി ജില്ലാകമ്മിറ്റിയോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.

പാര്‍ട്ടി അംഗങ്ങള്‍, പാര്‍ട്ടിയെ സഹായിക്കുന്ന ബിസിനസുകാര്‍ തുടങ്ങിയവരില്‍ നിന്ന് പണം പിരിച്ചെടുക്കാമെന്നാണ് യോഗത്തില്‍ തീരുമാനമായത്.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎം മണി അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. തത്കാലം മണി ഒളിവില്‍ പോകട്ടെയെന്നാണ് ജില്ലാ കമ്മറ്റി നിര്‍ദേശിച്ചിരിക്കുന്നത്. സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടാമെന്നും ഇവര്‍ കണക്കു കൂട്ടുന്നു.

അതേസമയം ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പത്തു ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് മണി സമര്‍പ്പിച്ച അപേക്ഷ അന്വേഷണ സംഘം തള്ളിയിരുന്നു. കേസില്‍ അന്വേഷണവുമായി മുന്നോട്ടുപോകാനും മണിയെ അറസ്റ്റു ചെയ്യാനുമാണ് പൊലീസിന്റെ തീരുമാനം.

English summary
CPM Idukki district committee to collect Rs 1 Crore to meet legal expenses.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
CSK Vs MI - Qualifier 1 at Feroz Shah Kotla Tue 21st May IPL
RR Vs SUN - Eliminator at Feroz Shah Kotla Wed 22nd May IPL
IRE Vs PAK - 1st ODI at Castle Avenue Thu 23rd May ODI