Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സുധാകരന്റെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Posted by:
Published: Monday, July 2, 2012, 9:41 [IST]

 Sit To Probe Charges Levelled Against Cong Mp
 

കോട്ടയം: സി.പി.എം. നേതാവ് ഇപി ജയരാജനെ വെടിവെച്ചു കൊല്ലാന്‍ കെ സുധാകരന്‍ എംപി ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍
അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

അന്വേഷണസംഘത്തെ ഡി.ജി.പി. തിങ്കളാഴ്ച തിരുവനന്തപുരത്തു പ്രഖ്യാപിക്കും. സി.പി.എം. കേന്ദ്രസമിതിയംഗം ഇ.പി. ജയരാജനെ വധിക്കാന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറികൂടിയായ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന് വെള്ളിയാഴ്ച സുധാകരന്റെ മുന്‍ െ്രെഡവര്‍ പ്രശാന്ത് ബാബുവാണു വെളിപ്പെടുത്തിയത് കോണ്‍ഗ്രസിനും യുഡിഎഫിനും വന്‍ തിരിച്ചടിയായിരുന്നു. 1992ലെ നാണു വധത്തിനു പിന്നിലും സുധാകരനാണെന്നു പ്രശാന്ത് ബാബു ആരോപിച്ചിരുന്നു.


സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരും ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നു മന്ത്രി പറഞ്ഞു.

സംശയത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. യു.ഡി.എഫ്. ആയാലും എല്‍.ഡി.എഫ്. ആയാലും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഏതെങ്കിലും നേതാവിനെ താറടിക്കാന്‍ സര്‍ക്കാരോ പോലീസോ കൂട്ടുനില്‍ക്കില്ല. ഏതന്വേഷണവും നേരിടാന്‍ തയാറെന്നാണു സുധാകരന്‍ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല. സുധാകരനുമായി ബന്ധപ്പെട്ട കേസുകളില്‍ തനിക്കു സ്വന്തമായ നിഗമനങ്ങളും നിലപാടുകളുമുണ്ട്. അതു മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

വെളിപ്പെടുത്തല്‍ നടത്തിയ പ്രശാന്ത് ബാബുവിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം നിരസിച്ചതായും കാരണമറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇപി ജയരാജനെ വധിക്കാന്‍ കണ്ണൂര്‍ നടാലിലെ സുധാകരന്റെ വീട്ടില്‍ ഗൂഢാലോചന നടന്നെന്നും തെളിവു നല്‍കാന്‍ തയാറാണെന്നുമായിരുന്നു പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍.

English summary
Kerala government has decided to set up a Special Investigation Team to probe the allegations against Congress MP from Kannur K Sudhakaran
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST