Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ടിപി വധം: സിഎച്ച് അശോകന് ജാമ്യം

Posted by:
Published: Monday, July 2, 2012, 16:20 [IST]

 Tp Murder Ch Ashokan Gets Bail
 

കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒഞ്ചിയം ഏരിയാ കമ്മിറ്റി സെക്രട്ടറി സി.എച്ച്.അശോകന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ടു ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം. തത്തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യങ്ങളും നല്‍കണം.

എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തി ഒപ്പുവയ്ക്കണെന്നും കോടതി നിര്‍ദ്ദേശിച്ചു.കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം കേസിലെ മറ്റു പ്രതികളായ കെ.കെ.കൃഷ്ണന്‍, റമീഷ് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

English summary
The Kerala High Court granted conditional bail for Onchiyam area committee secretary C H Ashokan
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Match starts at 08:00 pm IST