ദില്ലി: കെപിസിസി പുനസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കെ മുരളീധരന്‍ എംഎല്‍എ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ദില്ലിയില്‍ വച്ചു നടന്ന കൂടിക്കാഴ്ചയിലാണ് മുരളി ഇത്തരമൊരാവശ്യം ഉന്നയിച്ചത്.നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടുചോരാനുണ്ടായ സാഹചര്യങ്ങളും മുരളി സോണിയയെ ധരിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ എകെ ആന്റണി, വയലാര്‍ രവി എന്നിവരുമായും മുരളി കൂടിക്കാഴ്ച നടത്തി.
കെപിസിസി പുനസംഘടന ഉടന്‍ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും മുന്‍പ് ആവശ്യപ്പെട്ടിരുന്നു. പുനഃസംഘടന വൈകുന്നത് പാര്‍ട്ടിയ്ക്ക് ഒട്ടും ഗുണകരമല്ല. കഴിവുളളവര്‍ നേതൃനിരയിലേക്ക് കടന്നുവരേണ്ടത് ആവശ്യമാണ്. പുനസംഘടന ഗ്രൂപ്പ് സമവാക്യത്തിന്റെ അടിസ്ഥാനത്തിലാകരുതെന്നും സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു.
അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ വിവാദമുണ്ടായ സമയത്തും സുധീരന്‍ സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിന് തൊട്ടു പിന്നാലെയായിരുന്നു കെപിസിസി പുനസംഘടന എന്ന ആവശ്യവുമായി സുധീരന്‍ രംഗത്തെത്തിയത്.





















