Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സിപിഎം ഒളിപ്പിച്ചാല്‍ പട്ടാളവും കണ്ടെത്തില്ല

Posted by:
Published: Wednesday, July 4, 2012, 12:03 [IST]

 Kodiyeri Demanded To Arrest Pk Basheer
 

അരീക്കോട്: സിപിഎം ഒരാളെ ഒളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ പട്ടാളം വിചാരിച്ചാലും കണ്ടെത്താനാകില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍. കീഴടങ്ങുന്നതു വരെ കുഞ്ഞനന്തനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. കോടതിയില്‍ കീഴടങ്ങിയ ശേഷമാണ് പൊലീസ് കുഞ്ഞനന്തനെ കണ്ടതുതന്നെ. കാരായി രാജനെയും ചന്ദ്രശേഖരനെയും കണ്ടെത്താന്‍ സിബിഐക്കും കഴിഞ്ഞില്ല.

മോഹനന്‍ മാഷ് ഒളിവില്‍ പോയിരുന്നില്ല. എല്ലാ പരിപാടികളിലും പങ്കെടുക്കുകയായിരുന്നു. അങ്ങനെയുള്ള ഒരാളെ പിടിക്കണമെങ്കില്‍ ഒരു നോട്ടീസ് കൊടുത്താല്‍ മതിയായിരുന്നു. വഴിയില്‍ തടഞ്ഞു നിര്‍ത്തി സിനിമാസ്റ്റൈലില്‍ പിടിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. നിരോധിച്ച പാര്‍ട്ടിയോട് സ്വീകരിക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി സിപിഎമ്മിനോട് സ്വീകരിക്കുന്നതെന്നും കൊടിയേരി ആരോപിച്ചു.

അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ പി.കെ.ബഷീര്‍ എം.എല്‍.എയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ കൊടി സുനി പാര്‍ട്ടി അംഗമല്ല. അറസ്റ്റിലാവുന്ന എല്ലാവരെയും സംരക്ഷിക്കേണ്ട ആവശ്യമൊന്നും പാര്‍ട്ടിക്കില്ലെന്നും പ്രതിപക്ഷ ഉപനേതാവ് പറഞ്ഞു. കൊടി സുനി പാര്‍ട്ടിയുടെ ആളാണെന്ന രീതിയില്‍ പ്രചാരണം നടത്തുന്നത് മാധ്യമങ്ങളാണ്. വെറും മൂന്നുപേരുടെ ഭൂരിപക്ഷം മാത്രമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി മറച്ചുവെക്കാനാണ് എന്തു പറയുമ്പോഴും ചന്ദ്രശേഖരന്‍ വധം എടുത്തിടുന്നത്.

ഇരട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പി.കെ. ബഷീറിനെ പിടിച്ചാല്‍ മറ്റ് 20 എംഎല്‍എമാരും പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ബഷീറിനെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം ഇവിടത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഇല്ലെന്നും കൊടിയേരി പറഞ്ഞു.

English summary
Kodiyeri Balakrishnan demanded the arrest of PK Basheer, accused of twin murder case
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 264 / 4, 78.3 Overs