Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മണി ഹാജരായില്ലെങ്കില്‍ അറസ്റ്റ്

Posted by:
Published: Wednesday, July 4, 2012, 9:37 [IST]

 Mani Should Appear Before Investigation Team
 

തൊടുപുഴ: സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണി ബുധനാഴ്ച തൊടുപുഴയില്‍ അന്വേഷണസംഘത്തിന് മുമ്പില്‍ ഹാജരായേക്കുമെന്ന് സൂചന. മണി ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണസംഘത്തിനു മുമ്പില്‍ ഉടന്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം കുഞ്ചിത്തണ്ണിയിലെ മണിയുടെ വീട്ടില്‍ എത്തി രാജാക്കാട് പോലീസ് കൈമാറി.

എസ്.ഐ. എം.എന്‍. വിപിനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയപ്പോള്‍ അവിടെ മണിയുടെ ഭാര്യയും മകളും മാത്രമാണ് ഉണ്ടായിരുന്നത്. മണി തിങ്കളാഴ്ച രാവിലെ ഏഴുമണിയ്ക്ക് തൊടുപുഴയ്ക്ക് പോയതാണെന്നും ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്നും മണിയുടെ ഭാര്യ പൊലീസിനോട് പറഞ്ഞു.

ബുധനാഴ്ച മണി ഹാജരായാലും ചോദ്യംചെയ്തതിനുശേഷം വിട്ടയയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആവശ്യമെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പിന്നീട് വിളിപ്പിക്കും. അറസ്റ്റ് ചെയ്താലുണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നങ്ങളും പോലീസ് പരിഗണിക്കുന്നുണ്ട്.

എന്നാല്‍ മണി ഒളിവിലല്ലെന്നും ഉടന്‍ അന്വേഷണോദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ചൊവ്വാഴ്ച മണി പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടില്ല.

English summary
Police to arrest Ex CPM Idukki district secretary MM Mani, if he is not appearing before 10 O clock., സി
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST