Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

എംഎം മണി ഹാജരായി

Posted by:
Published: Wednesday, July 4, 2012, 10:18 [IST]

 Mm Mani Appear Before Sit
 

ഇടുക്കി: പ്രസംഗവിവാദത്തിലകപ്പെട്ട മുന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസംഗിച്ചതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യലിനാണ് എംഎം മണി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്. എംഎല്‍എമാരായ എസ് രാജേന്ദ്രനും കെകെ ജയചന്ദ്രനും മണിക്കൊപ്പമുണ്ടായിരുന്നു.

രാവിലെ 10 മണിയോടെയാണ് തൊടുപുഴ ഡിവൈ. എസ്.പി ഓഫീസില്‍ മണി എത്തിയത്. സംഘര്‍ഷമുണ്ടാവുമെന്ന് ഭയന്ന് വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. മണി ഒളിവിലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എ്ന്നാല്‍ താന്‍ ഒളിവില്‍പ്പോയിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മണി ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണസംഘത്തിനു മുമ്പില്‍ ഉടന്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം കുഞ്ചിത്തണ്ണിയിലെ മണിയുടെ വീട്ടില്‍ എത്തി രാജാക്കാട് പോലീസ് കൈമാറിയിരുന്നു.

എസ്.ഐ. എം.എന്‍. വിപിനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയപ്പോള്‍ അവിടെ മണിയുടെ ഭാര്യയും മകളും മാത്രമാണ് ഉണ്ടായിരുന്നത്. മണി തിങ്കളാഴ്ച രാവിലെ ഏഴുമണിയ്ക്ക് തൊടുപുഴയ്ക്ക് പോയതാണെന്നും ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്നും മണിയുടെ ഭാര്യ പൊലീസിനോട് പറഞ്ഞു.

ബുധനാഴ്ച മണി ഹാജരായാലും ചോദ്യംചെയ്തതിനുശേഷം വിട്ടയയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആവശ്യമെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പിന്നീട് വിളിപ്പിക്കും

English summary
Controversial Kerala CPM leader MM Mani on Wednesday reached police station for questioning. A case was filed against Mani last month after he claimed the CPM eliminated at least 3 political rivals in the 1980s.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL