Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മൗറീഷ്യസ്‌ 2ദ്വീപുകള്‍ ഇന്ത്യയ്‌ക്ക്‌ സമ്മാനിക്കും

Posted by:
Updated: Friday, July 6, 2012, 18:03 [IST]

 mauritius 2 island treaty trade investment tax
ദില്ലി: മൗറീഷ്യസിന്റെ വക ഇന്ത്യയ്‌ക്ക്‌ രണ്ട്‌ ദ്വീപുകള്‍! ഇന്ത്യയുമായുള്ള മൗറീഷ്യസിന്റെ കച്ചവട, നിക്ഷേപ കരാറുകളുടെ ഭാഗമായാണ്‌ ഈ അപൂര്‍വ്വ സംഭവം. ഇങ്ങനൊരു വാഗ്‌ദാനത്തെ കുറിച്ച്‌ വളരെ നാളായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഇപ്പോള്‍ മൗറീഷ്യസ്‌ കൂടുതല്‍ ശക്തമായി ഇന്ത്യയുടെ മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു.

ഇരട്ട നികുതി ഒഴിവാക്കുന്നതിന്റെ ഭാഗമായി 1983ല്‍ മൗറീഷ്യസ്‌ ഇന്ത്യയുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ റദ്ദായി പോവാതെ നിലനിര്‍ത്തിക്കൊണ്ട്‌ പോകുന്നതിനാണ്‌ ഇപ്പോള്‍ ഇങ്ങനെയൊരു മോഹന വാഗ്‌ദാനം മുന്നോട്ടു വെച്ചിരിക്കുന്നത്‌.

ഈ രണ്ട്‌ ദ്വീപുകളും ഇന്ത്യയുടെ പുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്താം എന്ന്‌ മൗറീഷ്യസിന്റെ വിദേശകാര്യ മന്ത്രി അര്‍വിന്‍ ബൂളെല്‍ അറിയിച്ചു. ഉത്തര, ദക്ഷിണ അഗലേഗ ദ്വീപുകളാണ്‌ മൗറീഷ്യസ്‌ ഇന്ത്യയ്‌ക്കായി വിട്ടു തരാന്‍ പോകുന്നത്‌.

ഈ രണ്ടു ദ്വീപുകളും കൂടി ആകെ 70 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവ്‌ ഉണ്ടാകും. ഹോട്ടലുകള്‍ , ടൂറിസ്‌റ്റ്‌ റിസോര്‍ട്ടുകള്‍, കച്ചവടം, സമുദ്ര പഠനം, വ്യത്യസ്‌തമായ രീതിയില്‍ ഇന്ത്യയ്‌ക്ക്‌ ഈ ദ്വീപുകളെ ഉപയോഗപ്പെടുത്താവുന്നതാണ്‌.

2006ലാണ്‌ മൗറീഷ്യസ്‌ ആദ്യമായി ഇന്ത്യയുടെ മുന്നില്‍ ഇത്തരത്തില്‍ ഒരു വാഗ്‌ദാനം ആദ്യമായി അവതരിപ്പിക്കുന്നത്‌.

Story first published:  Friday, July 6, 2012, 18:01 [IST]
English summary
Mauritius has offered a couple of sun-drenched islands to India as part of a trade and investment deal.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST