Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അനധികൃതസ്വത്ത്‌:മായാവതിക്കെതിരായ കേസ്‌ റദ്ദാക്കി

Posted by:
Published: Friday, July 6, 2012, 15:37 [IST]

 Mayawati Cbi Supreme Court Case Disproportionate Asset
 

ദില്ലി: ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും ബിഎസ്‌ബി നേതാവുമായ മായാവതിക്കെതിരെ ഉണ്ടായിരുന്ന അനധികൃത സ്വത്ത്‌ സമ്പാദന കേസ്‌ സുപ്രീം കോടതി റദ്ദാക്കി. അനധികൃതമായി സമ്പാദിച്ചു എന്നു സിബിഐ ആരോപിക്കുന്ന സ്വത്തുക്കള്‍ തനിക്ക്‌ സമ്മാനമായി ലഭിച്ചതാണെന്ന മായാവതിയുടെ വാദം അംഗീകരിച്ചാണ്‌ കോടതി നടപടി.

എന്നാല്‍ താജ്‌ കോറിഡോര്‍ അഴിമതിക്കേസില്‍ മായാവതിക്കെതിരായ സിബിഐ അന്വേഷണം തുടരാം എന്നു കോടതി അറിയിച്ചിട്ടുണ്ട്‌. 2003ല്‍ താജ്‌ കോറിഡോര്‍ അഴിമതി കേസില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി സിബിഐക്ക്‌ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഈ കേസില്‍ സിബിഐ നടത്തിയ അന്വേഷണത്തിനിടെയാണ്‌ മായാവതിക്ക്‌ കണക്കില്‍ കവിഞ്ഞ സ്വത്ത്‌ ഉണ്ടെന്ന്‌ കണ്ടെത്തിയത്‌. ഇതേ തുടര്‍ന്നാണ്‌ മായാവതിക്കെതിരെ അനധികൃത സ്വത്ത്‌ സമ്പാദനത്തിന്‌ കേസെടുത്തത്‌.

2003ല്‍ ഒരു കോടി രൂപയുടെ സ്വത്തുണ്ടെന്നു വെളിപ്പെടുത്തിയിരുന്ന മായാവതി മാര്‍ച്ചില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ്‌ സമയത്ത്‌ നല്‍കിയ സത്യവാങ്‌മൂലത്തില്‍ 111 കോടിയുടെ സ്വത്തുള്ളതായി അറിയിച്ചു. ഇതിനെ തുടര്‍ന്നാണ്‌ സിബിഐ അന്വേഷണം ആരംഭിച്ചത്‌.

എന്നാല്‍ താജ്‌ കോറിഡോര്‍ കേസ്‌ അന്വേഷിക്കാന്‍ മാത്രമാണ്‌ സിബിഐയോട്‌ ആവശ്യപ്പെട്ടത്‌ എന്നും, ഈ ഉത്തരവ്‌ തെറ്റായി വ്യാഖ്യാനിച്ചാണ്‌ അനധികൃത സ്വത്ത്‌ സമ്പാദനത്തില്‍ കേസ്‌ എടുത്തത്‌ എന്നും കോടതി നിരീക്ഷിച്ചു.

2004ല്‍ യുപി മുഖ്യമന്ത്രിയായിരിക്കെ തനിക്കെതിരെ സിബിഐ ഫയല്‍ ചെയ്‌ത കേസിനെ ചോദ്യം ചെയ്‌തുകൊണ്ട്‌ 2008ല്‍ മായാവതി നല്‍കിയ ഹര്‍ജിയില്‍ ആണ്‌ ഇപ്പോള്‍ മായാവതിക്ക്‌ അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്‌.

English summary
The Supreme Court on Friday quashed a nine-year-long disproportionate assets case against Mayawati and pulled up the CBI for initiating the probe against her without specific directions from the court.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs