Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വിഎസ്‌ കോടതിയില്‍ നേരിട്ട്‌ ഹാജരായി

Posted by:
Published: Friday, July 6, 2012, 12:56 [IST]

 Vs Achuthanandan Court Ice Cream Parlour Case Petition
 

കോഴിക്കോട്‌: ഐസ്‌ക്രീം പെണ്‍വാണിഭ കേസില്‍ തന്റെ തടസ്സവാദം കൂടി കേള്‍ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സമര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യതാനന്ദന്‍ കോടതിയില്‍ നേരിട്ട്‌ ഹാജരായി.

കോഴിക്കോട്‌ ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി വിഎസ്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്‌ ജൂലൈ 30 ലേക്ക്‌ മാറ്റി. ഐസ്‌ക്രീം അട്ടിമറി കേസില്‍ പൊലീസ്‌ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ തന്റെ തടസ്സവാദം കൂടി കേള്‍ക്കണം എന്നാവശ്യപ്പെട്ടാണ്‌ വിഎസ്‌ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌.

അഡ്വ പി രാജീവ്‌ മുഖേന വിഎസ്‌ നല്‍കിയ അപേക്ഷയില്‍ അദ്ദേഹം നേരിട്ട്‌ ഹാജരാകണം എന്ന്‌ മജിസ്‌ട്രേറ്റ്‌ പിടി പ്രകാശന്‍ നിര്‍ദ്ദേശിച്ചതു പ്രകാരം ആണ്‌ വെള്ളിയാഴ്‌ച വിഎസ്‌ കോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കിയിരിക്കുന്നത്‌.

ഐസ്‌ക്രീം കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ ലഭിക്കാന്‍ വിഎസ്‌ അച്യുതാനന്ദന്‌ അര്‍ഹതയുണ്ടെന്ന്‌ സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതിനിടയില്‍ വിഎസ്‌ വെള്ളിയാഴ്‌ച രാവിലെ കെ അജിതയുമായും, സിപിഎം ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്‌ണനുമായും കോഴിക്കോട്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

English summary
Opposition leader VS Achuthannadan comes to the court to submit the petition in the ice cream parlour case.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter