കോഴിക്കോട്: സിപിഎം വിമത നേതാവ് ടിപി ചന്ദ്രശേഖന്‍ വധക്കേസില്‍ സിപിഎം ഉന്നത നേതൃത്വത്തിന് പങ്കെന്ന് പ്രത്യേക അന്വേഷണ സംഘം. സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മോഹനനെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയില്‍ ആണ് പൊലീസ് ഇക്കാര്യം പറയുന്നത്.
ടിപി വധത്തിന്‍ സിപിഎം നേതൃത്വത്തിനുള്ള പങ്ക് അറിയാന്‍ പി മോഹനന്‍ മാസ്‌റ്ററെ ചോദ്യം ചെയ്യാണം എന്നാണ് അപേക്ഷയില്‍ പൊലീസിന്റെ ആവശ്യം. അതേസമയം ടിപി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക് യാതൊരു വിധത്തിലുള്‌ല പങ്കും ഇല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഎം പാര്‍ട്ടി നേതൃത്വം.
പാര്‍ട്ടിക്കു വധത്തില്‍ പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പി മോഹനന്‍ മാസ്‌റ്ററെ ചോദ്യം ചെയ്‌തിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും, ഉന്നതരുടെ പങ്കിനെ കുറിച്ചറിയാന്‍ അദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നുമാണ് റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘത്തിന്റെ ആവശ്യം.
ഇതേതുടര്‍ന്ന് മോഹനന്‍ മാസ്‌റ്ററെ അഞ്ചു ദിവസത്തേക്കു കൂടി പൊലിസ് കസ്റ്റഡിയില്‍ നല്‍കിക്കൊണ്ട് പൊലീസ് ഉത്തരവായി. ജൂണ്‍ 29ന് അറസ്റ്റ് ചെയ്‌ത പി മോഹനനെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ് വെള്ളിയാഴ്‌ച വീണ്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇതിനിടയില്‍ ടിപി വധക്കേസിലെ മുഖ്യ പ്രതികളെ ഒളിപ്പിക്കാന്‍ സഹായിച്ച കുറ്റത്തിന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അതുപോലെ മറ്റു രണ്ട് നേതാക്കളായ പാനൂര്‍ ഏരിയാ സെക്രട്ടറിയായ കെകെ പവിത്രന്‍, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്‌ജയന്‍ എന്നിവരെ ഉടന്‍ പ്രതിച്ചേര്‍ക്കുമെന്നും അന്വേഷണ സഘം വ്യക്തമാക്കി.





















