Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സിപിഎം നേതാക്കളുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന്

Posted by:
Published: Sunday, July 8, 2012, 9:51 [IST]

 Baby Murder Case Contradictory Statements Cpm Leaders
 

അടിമാലി: അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം നേതാക്കളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ്. കൊലപാതകം നടന്ന ദിവസം താന്‍ കേരളത്തില്‍ ഇല്ലായിരുന്നുവെന്ന് സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എ.കെ. ദാമോദരന്‍. എം.എം. മണി നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ മൊഴിയാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം എ.കെ. ദാമോദരന്‍ നല്‍കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

വധം നടക്കുന്ന സമയത്ത് ശാന്തന്‍പാറയിലുള്ള വീട്ടിലായിരുന്നു താനെന്ന് എ.കെ. ദാമോദരന്‍ പറഞ്ഞു. വധം നടക്കുമ്പോള്‍ താനും ഒ.ജി. മദനനും ദാമോദരനും മിഡ്‌നാപൂരില്‍ കര്‍ഷകസംഘത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുവാനുള്ള യാത്രാമദ്ധ്യേ ബോഡിമെട്ടിലായിരുന്നുവെന്നാണ് മണി പറഞ്ഞത്. എന്നാല്‍ താന്‍ മണിയോടൊപ്പം പോയിട്ടില്ലെന്നാണ് ദാമോദരന്‍ പറഞ്ഞത്.

വ്യത്യസ്തമായ മൊഴികള്‍ നല്‍കിയ സാഹചര്യത്തില്‍ എം.എം. മണിയെ പ്രത്യേക അന്വേഷണ സംഘം നുണപരിശോധനയ്ക്കു വിധേയമാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടം കഴിഞ്ഞുവെന്നും ഇവരുടെ മൊഴികളെ അടിസ്ഥാനമാക്കി രണ്ടാംഘട്ടം അന്വേഷണവും ചോദ്യംചെയ്യലും ഉണ്ടാകുമെന്നും ഡിവൈ.എസ്.പി സജി പറഞ്ഞു. മണിയെ 17നു വീണ്ടും വിശദമായി ചോദ്യംചെയ്യാനാണു കൊച്ചി റേഞ്ച് ഐജി കെ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ ആലോചന. ന ബേബി അഞ്ചേരി വധക്കേസില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടുപേര്‍ക്കു പങ്കുണ്ടെന്നതിനും തെളിവു ലഭിച്ചിട്ടുണ്ട്

English summary
In a major twist to the ongoing investigation into the case related to the murder of Ancheri Baby, a discrepancy has been noticed in the statements of former Idukki district secretary, M.M.Mani and A.K.Damodaran, who is the fifth accused in the case.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST