കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തത്കാല്‍ ഇനി രാവിലെ 10 മുതല്‍

  • By Ajith Babu
Google Oneindia Malayalam News

Train
ചെന്നൈ: തത്കാല്‍ ട്രെയിന്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ഇനി മുതല്‍ രാവിലെ 10 മണി മുതല്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. എട്ടു മണി മുതലുണ്ടായിരുന്ന സേവനത്തിനാണ് ജൂലൈ 10 മുതല്‍ സമയമാറ്റം. രാവിലെ പത്ത് മണി മുതല്‍ 12 വരെ അംഗീകൃത ഏജന്റുമാര്‍ക്ക് പോലും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുമതിയില്ല. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്കും ഈ സമയത്തേ ടിക്കറ്റ് ലഭിക്കൂ. തത്കാല്‍ ടിക്കറ്റ് തട്ടിപ്പുകള്‍ തടയാനെന്ന പേരിലാണ് റെയില്‍വെ കര്‍ശനനടപടികള്‍ സ്വീകരിച്ചിരിയ്ക്കുന്നത്.

ഒന്നിലേറെ റിസര്‍വേഷന്‍ കൗണ്ടറുകളുള്ള കേന്ദ്രങ്ങളില്‍ തത്കാലിനായി പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തും. ടിക്കറ്റ് വിതരണത്തിനും റിസര്‍വേഷനും ഒറ്റകൗണ്ടര്‍ മാത്രമുള്ള ചെറിയ സ്‌റ്റേഷനുകളില്‍ തത്കാല്‍ ടിക്കറ്റും അവിടെനിന്നുതന്നെയാണ് ലഭിക്കുക. തീവണ്ടി വരുന്ന സമയങ്ങളിലാണെങ്കില്‍ അതില്‍പോകേണ്ട സാധാരണ യാത്രക്കാരനാണ് തത്കാല്‍ടിക്കറ്റിനുവേണ്ടിനില്‍ക്കുന്നയാളെക്കാള്‍ മുന്‍ഗണന ലഭിക്കുക.

പുതിയ വ്യവസ്ഥകളനുസരിച്ച്, സാധാരണ യാത്രക്കാരുടെ ബുക്കിങ് കഴിഞ്ഞ് ബാക്കിയുണ്ടെങ്കിലേ ഏജന്‍സികള്‍ക്ക് ടിക്കറ്റ് ലഭിക്കൂ. തലേദിവസം രാവിലെ എട്ടുമുതല്‍ നല്‍കുന്ന തത്കാല്‍ടിക്കറ്റ്, പുലര്‍ച്ചെതന്നെ ക്യൂനിന്ന് ട്രാവല്‍ഏജന്റുമാര്‍ എടുക്കുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയം സമയം മാറ്റാന്‍ തീരുമാനിച്ചത്. തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവില്ല. യാത്രക്കാര്‍ മൊബൈല്‍ നമ്പര്‍ നല്‍കണം. തത്കാല്‍ ബുക്കിങ് കേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശമുണ്ട്.

English summary
The Indian Railway has introduced several measures to ensure Tatkal train tickets reach the common man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X