Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വിഎസിന്റെ പിഎയുടെ ഭാര്യയെ പിരിച്ചുവിട്ടതിന് സ്റ്റേ

Posted by:
Published: Friday, July 13, 2012, 15:03 [IST]

 

ദില്ലി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷിന്റെ ഭാര്യയെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. സുരേഷിന്റെ ഭാര്യ ഷീബയെ നോര്‍ക്ക അസിസ്റ്റന്റ് സ്ഥാനത്തു നിന്ന് പിരിച്ചുവിട്ട ഉത്തരവാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഷീബയ്ക്ക് നോര്‍ക്കയില്‍ അസിസ്റ്റന്റായി സ്ഥിരനിയമനം ലഭിച്ചത്. എന്നാല്‍ നിയമനം രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഇവരെ പിരിച്ചുവിടുകയായിരുന്നു. ഷീബ ഉള്‍പ്പെടെ 15 പേരെയാണ് പിരിച്ചു വിട്ടത്.

ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി സര്‍ക്കാര്‍ തീരുമാനത്തെ ശരിവയ്ക്കുകയാണ് ചെയ്തത്. ഇതിനെ തുടര്‍ന്ന് ഇവര്‍ പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വാദം കേട്ട സുപ്രീംകോടതി നടപടി സ്റ്റേ ചെയ്യുകയായിരുന്നു. ഒരു സര്‍ക്കാര്‍ നിയമിക്കുന്ന ജീവനക്കാരെ അടുത്ത സര്‍ക്കാര്‍ പിരിച്ചുവിടുന്നത് ശരിയായ രീതിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

English summary
Supreme Court stayed the lay off decision of Sheebha.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Preliminary Final , Feroz Shah Kotla, Delhi
Match starts at 08:00 pm IST