Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കെ സുധാകരനെ രക്ഷിക്കാനുള്ള ശ്രമം പൊളിഞ്ഞു

Posted by:
Published: Friday, July 13, 2012, 16:21 [IST]

 Court Rejects Sudhakaran Case Report
 

തിരുവനന്തപുരം: ജഡ്ജിക്കെതിരെ കെ.സുധാകരന്‍ എംപി നടത്തിയ വിവാദ പ്രസംഗത്തില്‍ അന്വേഷണം വേണ്‌ടെന്ന പോലീസ് റിപ്പോര്‍ട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.

ഈ കേസ് വിജിലന്‍സ് എഴുതി തള്ളിയതാണെന്നും കേസില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സിബിഐ അന്വേഷണം നടക്കുന്നുണ്‌ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി പോലീസിനോട് ഉത്തരവിട്ടു.

കെ.കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് അനുകൂല വിധി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് താന്‍ നേരിട്ട് കണ്ടുവെന്ന സുധാകരന്റെ വിവാദ പ്രസംഗത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരുന്നത്.

സുധാകരനെ രക്ഷിയ്ക്കുന്നതിനായാണ് കേസ് എഴുതിത്തള്ളിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ കോടതി നടപടി.

English summary
Thiruvanathapuram CJM court rejects police report on Congress MP K Sudhakaran claiming thate he witnessed a Supreme Court judge being paid 21 lakh as bribe in the 1990s
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 337 / 7, 94 Overs