കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിലകന്‍ കുടുംബത്തെ 'ഷവര്‍മ' കുടുക്കി

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: വഴുതക്കാട്ടെ ഹോട്ടലില്‍ നിന്ന് കഴിച്ച ഷവര്‍മ നടന്‍ തിലകന്റെ മകന്‍ ഷോബി തിലകനേയും കുടുംബത്തേയും ആശുപത്രി കിടക്കയിലെത്തിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ വഴുതക്കാട്ടെ ഹോട്ടല്‍ സാല്‍വയില്‍ നിന്നാണ് ഷോബിയും കുടുംബവും ഷവര്‍മ വാങ്ങിയത്.

ഇത് ഇവര്‍ വീട്ടില്‍ വച്ച് കഴിച്ചു. കഴിച്ചവര്‍ക്കെല്ലാം നിര്‍ത്താതെ ശര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഇവര്‍ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി. ഷോബി തിലകന്‍, ഭാര്യ ശ്രീലേഖ, മക്കളായ ദേവയാനി, ദേവനന്ദന്‍ എന്നിവര്‍ ഇപ്പോഴും ഇവിടെ ചികിത്സയില്‍ കഴിയുകയാണ്.

പഴകിയ ഭക്ഷണം നല്‍കിയതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ഷോബി തിലകന്‍ പറയുന്നു. ഷോബി നല്‍കിയ പരാതിയെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം കട പൂട്ടിച്ചു. ആരോഗ്യ വിഭാഗത്തിന്റെ അനുമതിയില്ലാതെ കട തുറക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ കടയില്‍ നിന്നും ചൊവ്വാഴ്ച ഷവര്‍മ വാങ്ങിയ മറ്റൊരാളും ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഷിബുവിന്റെ പരാതി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ഡി ശ്രീകുമാര്‍ പറഞ്ഞു.

English summary
The food safety commissioner has shut down Salwa Café, a restaurant in Vazhuthacaud, following complaints that people who consumed food from the outlet had been taken ill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X