Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

തീവ്രവാദത്തിന് പണമൊഴുകുന്നത് എച്ചഎസ്ബിസിയിലൂടെ

Posted by:
Published: Wednesday, July 18, 2012, 12:42 [IST]

 Hsbc Black Money America Money Laundering
 

ലണ്ടന്‍: ഇന്ത്യയടക്കമുള്ള ഒട്ടേറെ രാജ്യങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുള്ള പണമൊഴുകുന്നത് എച്ച്എസ്ബിസി ബാങ്കിലൂടെ. കോടിക്കണക്കിനു രൂപയുടെ കള്ളപ്പണമാണ് എച്ച്എസ്ബിസിയിലൂടെ ഇത്തരത്തില്‍ മറിഞ്ഞിട്ടുള്ളതെന്ന് അമേരിക്കന്‍ സെനറ്റ് നിയോഗിച്ച സമിതി കണ്ടെത്തിയത്.

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ബ്രാഞ്ചുകളുള്ള ഈ ബാങ്കിങ് ഭീമന്‍ സിറിയ, ഇറാന്‍, മെക്‌സിക്കോ, ബംഗ്ലാദേശ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അല്‍ക്വയ്ദ അടക്കമുള്ള തീവ്രവാദസംഘടനകളും വിവിധ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയാ ഗ്രൂപ്പുകളും ഈ അമേരിക്കന്‍ ബാങ്കിലൂടെ തടസ്സമില്ലാതെ പണമൊഴുക്കി.

സൗദി അറേബ്യയിലെ അല്‍ രജ്ഹി ബാങ്കുമായാണ് എച്ച്എസ്ബിസിക്ക് ഇടപാടുണ്ടായിരുന്നത്. അല്‍ക്വയ്ദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ബിസിനസ്സുകാരനാണ് ഈ ബാങ്കിന്റെ സ്ഥാപകനെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഡോളര്‍ വിനിമയത്തിന്റെ മറവിലാണ് പല ബാങ്കുകളും എച്ച്എസ്ബിസിയുമായി കൂട്ടുച്ചേര്‍ന്നത്. ഇത്തരം ബാങ്കുകള്‍ തെറ്റായപ്രവര്‍ത്തനങ്ങള്‍ക്ക് എച്ച്എസ്ബിസിയുടെ നെറ്റ്‌വര്‍ക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തെ കുറിച്ച് ഉന്നത ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

English summary
Global banking giant HSBC failed in preventing money laundering by drug cartels and terrorists not only in the US, but also other parts of the world, possibly including India, a Senate Permanent Subcommittee on Investigations probe has found.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
IRE Vs PAK - 2nd ODI at Castle Avenue Sun 26th May ODI
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI