Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

നഴ്‌സുമാരുടെ സമരം നിരോധിക്കണമെന്ന് ഹര്‍ജി

Posted by:
Published: Wednesday, July 18, 2012, 12:27 [IST]

 Nurse Strike Should Be Banned Plea
 

ദില്ലി: കേരളത്തിലെ നഴ്‌സുമാരുടെ സമരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേരളത്തില്‍ ബോണ്ട് സമ്പ്രദായമില്ലെന്നും തൊഴില്‍ കരാറാണ് നിലവിലുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.

അംഗീകാരമില്ലാത്ത സംഘടനകളാണ് സമരം നടത്തുന്നത്. നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട സൗകര്യമാണ് ആശുപത്രികള്‍ നല്‍കുന്നത്. ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന വിധത്തില്‍ നിയമം ലംഘിച്ച് നഴ്‌സുമാര്‍ സമരം നടത്തുന്നുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു.

വേതനവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയിരുന്നു. ഇതു മൂലം പല ആശുപത്രികളിലും രോഗികളെ പരിചരിക്കാന്‍ വേണ്ടത്ര നഴ്‌സുമാര്‍ ഇല്ലാത്ത അവസ്ഥയാണ്.

English summary
Hospital Management Association in Kerala approached Supreme Court to ban nurse strike.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs