Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമവിരുദ്ധം

Posted by:
Published: Wednesday, July 18, 2012, 10:08 [IST]

 Mohanlal Violated Wildlife Act Dfo
 

കൊച്ചി: നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമവിരുദ്ധമാണെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ. ആനക്കൊമ്പ് സൂക്ഷിച്ചത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഡിഎഫ്ഒ പെരുമ്പാവൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത്.

ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇത് വീട്ടില്‍ വെച്ചത് ഗുരുതര നിയമലംഘനമാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ചൊവ്വാഴ്ചയാണ് ഡി.എഫ്.ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

കേസിന്റെ വാദം 23ന് തുടങ്ങാനിരിക്കേയാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവന്നത്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ലാലിന് കഴിഞ്ഞിട്ടില്ല. പകരം മറ്റുളളവരുടെ പേരിലുളള ലൈസന്‍സാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ഡിസംബര്‍ 21നാണ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

English summary
The Divisonal Forest Officer has concluded that actor Mohanlal from whose house ivory tusks were seized during IT raids in 2010 had violated the Wildlife Protection Act, 1972.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Match starts at 08:00 pm IST