കൊച്ചി: അടുക്കളയില്‍ കക്കൂസ് മാലിന്യം കണെടത്തിയതിനെത്തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു. എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന് സമീപമുള്ള 'കൊച്ചിന്‍ ടൂറിസ്റ്റ് ഹോം' എന്ന ഹോട്ടലാണ് അടച്ചു പൂട്ടിച്ചത്. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഹോട്ടലിന്റെ അടുക്കളയില്‍ നിന്ന് കക്കൂസ് മാലിന്യം കണ്ടെത്തിയത്. കക്കൂസിന്റെ പൈപ്പ് പൊട്ടി മാലിന്യം അടുക്കളയിലേക്ക് ഒഴുകിയ നിലയിലായിരുന്നു. ഇതെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടാന്‍ ഉത്തരവിടുകയായിരുന്നുവെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ അറിയിച്ചു.
വഴുതക്കാട്ടെ ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച വിദ്യാര്‍ഥി മരിച്ചതിനെ കേരളത്തിലെ പലയിടങ്ങളിലേയും ഹോട്ടലുകളില്‍ പരിശോധന ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എറണാകുളത്തെ ഹോട്ടലുകളിലും പരിശോധന നടത്തിയത്.
ജൂലായ് 10ന് വഴുതക്കാട്ടുള്ള 'സാല്‍വെ കഫെ'യില്‍ നിന്ന് ഷവര്‍മ കഴിച്ച സജിന്‍ മാത്യു റോയ്(21) ആണ് മരിച്ചത്. സാല്‍വെ കഫെയില്‍ നിന്ന് ഇതേദിവസം ഷവര്‍മ വാങ്ങിക്കഴിച്ച നടന്‍ ഷോബി തിലകനും കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സാല്‍വെ കഫെ അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു





















