Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

രാഗേഷിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യത്തിലയച്ചു

Posted by:
Published: Wednesday, July 18, 2012, 18:44 [IST]

 Tp Chandrasekharan Kk Ragesh Murder Case Cpm
 

കോഴിക്കോട്‌: ടിപി ചന്ദ്രശേഖരന്റെ വധക്കേസുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യലിന്‌ ഹാജരായ സിപിഎം സംസ്ഥാന സമിതിയംഗം കെകെ രാഗേഷിനെ അറസ്റ്റ്‌ ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടയച്ചു. ബുധനാഴ്‌ച രാവിലെയാണ്‌ കെകെ രാഗേഷേ ചോദ്യം ചെയ്യലിന്‌ വടകരയിലെ അന്വേഷണ സംഘത്തിന്റെ ക്യാമ്പ്‌ ഓഫീസില്‍ ഹാജരായത്‌.

സിപിണം കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം സി ഭാസ്‌കരന്‍, അഭിഭാഷകനായ കെ വിശ്വന്‍ എന്നിവര്‍ക്കൊപ്പം ആണ്‌ രാഗേഷ്‌ ചോദ്യം ചെയ്യലിന്‌ ഹാജരായത്‌.

രാഷ്ട്രീയ പ്രേരിതമായി തന്നെ കള്ളക്കേസില്‍ കുടുക്കുകയാണ്‌ എന്നാണ്‌ ജാമ്യം ലഭിച്ച്‌ പുറത്ത്‌ വന്ന രാഗേഷ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞത്‌. തനിക്കെതിരെ കേസെടുത്ത നടപടി കേസന്വേഷണത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണ്‌. ഗൂഢാലോചന കേസ്‌ എന്ന രീതിയില്‍ കള്ളക്കേസുണ്ടാക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഇത്‌. രാഗേഷ്‌ ആരോപിച്ചു.

ടിപി വധത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യ പങ്ക്‌ വഹിച്ചു എന്നു ആരോപിച്ച്‌ അറസ്റ്റിലായ സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പികെ കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ചു എന്ന കുറ്റമാണ്‌ കെകെ രാഗേഷിനു മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്‌.


കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചു എന്ന കുറ്റത്തിന്‌ അറസ്റ്റിലായ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ സരിന്‍ ശശിക്ക്‌ രാഗേഷ്‌ ഫോണ്‍ ചെയ്‌തു എന്ന്‌ കണ്ടെത്തിയ സാഹചര്യത്തിലാണ്‌ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിക്കുന്നത്‌.

English summary
KK Ragesh is arrested and released after he got bail from the court. He has presented in front of the investigation team for interrogation.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
CSK Vs MI - Qualifier 1 at Feroz Shah Kotla Tue 21st May IPL
RR Vs SUN - Eliminator at Feroz Shah Kotla Wed 22nd May IPL
IRE Vs PAK - 1st ODI at Castle Avenue Thu 23rd May ODI