Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ലണ്ടന്‍ വിശേഷങ്ങള്‍ ചൂടോടെ ഇന്ത്യയിലെത്തും

Posted by:
Updated: Wednesday, July 18, 2012, 17:22 [IST]

 Record Number Of Indian Scribes To Cover London Olympic
 

മുംബൈ: ലണ്ടന്‍ ഒളിമ്പിക്‌സ് വിശേഷങ്ങള്‍ ചൂടോടെ ഇന്ത്യയിലെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്യാനായി ഇത്തവണ ഇന്ത്യയില്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം പുതിയൊരു റെക്കോര്‍ഡിന് വഴിയൊരുമെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് ജാക്വസ് റോഗ് അറിയിക്കുന്നത്. എന്നാല്‍ എത്ര പേര്‍ എത്തുമെന്ന കാര്യം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ഇന്ത്യയില്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് പ്രചാരം കൂടി വരുന്നുണ്ടെന്നത് സന്തോഷകരമായ കാര്യമാണ്. ഒളിമ്പിക്‌സ് മത്സരങ്ങളുടെ വിജയത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ വിലകുറച്ച് കാണാനാകില്ല. മത്സരത്തിന്റെ വിശേഷങ്ങള്‍ ലോകത്തോട് വിളിച്ചു പറയാനായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി വളരെ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും റോഗ് അറിയിച്ചു.

ലോകത്തെ വരവേല്‍ക്കാനായി ലണ്ടന്‍ തയ്യാറെടുത്തു കഴിഞ്ഞു. മത്സരം തുടങ്ങാനായി അത്‌ലറ്റുകള്‍ ആകാംക്ഷപൂര്‍വ്വം കാത്തിരിക്കുകയാണ്. മത്സരവിവരങ്ങള്‍ യഥാസമയം ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ടത് മാധ്യമങ്ങളുടെ ചുമതലയാണ്. ലണ്ടന്‍ ഒളിമ്പിക്‌സ് ഒരു വന്‍ വിജയമായി തീരുമെന്നതില്‍ സംശയമേതും വേണ്ടെന്നും റോഗ് പറഞ്ഞു.

Story first published:  Wednesday, July 18, 2012, 17:03 [IST]
English summary
A record number of journalists from India, the highest so far, have been given accreditations to report on the London Olympics.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter