Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സിനിയുടെയും ടിയാനയുടെയും വിലക്ക്‌ നീട്ടി

Posted by:
Published: Wednesday, July 18, 2012, 14:42 [IST]

 Sini Jose Tiana Mary Thomas Doping Athlete Ban
 

ദില്ലി: ഉത്തേജക മരുന്ന്‌ ഉപയോഗിച്ചതിന്‌ സിനി ജോസ്‌, ടിയാന മേരി തോമസ്‌ എന്നിവരുള്‍പ്പെടെ ആറു ഇന്ത്യന്‍ കായികതാരങ്ങളുടെ വിലക്ക്‌ രണ്ട്‌ വര്‍ഷമായി നീട്ടി. രാജ്യന്തര കായിക തര്‍ക്ക പരിഹാര കോടതിയുടേതാണ്‌ ഉത്തരവ്‌.

നേരത്തെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി താരങ്ങള്‍ക്ക്‌ ഒരു വര്‍ഷത്തെ വിലക്കാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. ഇതിനെതിരെ രാജ്യാന്തര അമച്വര്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍ നല്‍കിയ അപ്പീലിലാണ്‌ ഇപ്പോള്‍ വിലക്ക്‌ 2 വര്‍ഷമായി ഉയര്‍ത്തിയിരിക്കുന്നത്‌.

അശ്വിനി അക്കുന്‍ജി, മന്‍ദീപ്‌ കൗര്‍, പ്രിയങ്ക പന്‍വാര്‍, ജുവാന മുര്‍മു എന്നിവരാണ്‌ വിലക്ക്‌ ലഭിച്ച മറ്റു നാലു താരങ്ങള്‍. പരിശീലകന്‍ നല്‍കിയ ഭക്ഷണത്തിലൂടെയാണ്‌ ഉത്തേജക മരുന്ന്‌ കായികതാരങ്ങളുടെ ശരീരത്തില്‍ എത്തിയത്‌ എന്ന നാഡയുടെ വാദം സിഎഎസ്‌ അംഗീകരിച്ചില്ല.

നാഡ ഏര്‍പ്പെടുത്തിയ ഒരു വര്‍ഷക്കാലത്തെ വിലക്ക്‌ കഴിഞ്ഞ മാസം അവസാനിച്ചതായിരുന്നു. അപ്പോഴാണ്‌ ഒളിമ്പിക്‌സിന്‌ തൊട്ടു മുമ്പായി ഇവരുടെ വിലക്ക്‌ രണ്ട്‌ വര്‍ഷത്തേക്ക്‌ നീട്ടിയത്‌.

English summary
The ban of six Indian athletes including Sini Jose and Tiana Mary Thomas has been extended as two years from the previously implemented one year's ban.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter