കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷവര്‍മ വില്‍പന കുത്തനെ ഇടിഞ്ഞു

  • By Ajith Babu
Google Oneindia Malayalam News

Shawarma
തിരുവനന്തപുരം: മലയാളിയുടെ തീന്‍മേശയിലെ അറേബ്യന്‍ അതിഥിയായെത്തിയ ഷവര്‍മയ്ക്കിത് കഷ്ടകാലം. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്തെ ഷവര്‍മ വില്‍പന പാതിയോളമായി ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യവകുപ്പിന്റെ പരിശോധന കര്‍ശനമായതോടെ ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ ഷവര്‍മവ വില്‍പന നിര്‍ത്തിവച്ചിരിയ്ക്കുകയാ3ണ്.

ഭക്ഷ്യവിഷബാധമൂലം തിരുവനന്തപുരത്ത് വിദ്യാര്‍ഥി മരിച്ചതിനുപിന്നാലെ എറണാകുളത്ത് ഷവര്‍മ വില്‍പ്പന നിരോധിച്ചതും ജനങ്ങളിലുണ്ടാക്കിയ ആശങ്കയാണ് വില്‍പ്പന കുറയാനിടയാക്കിയതെന്ന് വ്യാപാരികള്‍ പറഞ്ഞു. വടക്കന്‍ ജില്ലകളില്‍ ഷവര്‍മ വില്‍പനയില്‍ കാര്യമായ ഇടിവാണുണ്ടായിരിക്കുന്നത്. കണ്ണൂരിലും കാസര്‍കോട്ടും ഇതുവരെയുണ്ടായിരുന്നതിന്റെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് രണ്ടുദിവസത്തിനിടെ ഉണ്ടായത്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും വില്‍പ്പന കാര്യമായ കുറവുണ്ട്.

തൊണ്ണൂറുകളിലാണ് അറേബ്യന്‍ ഭക്ഷണ വിഭവമായ ഷവര്‍മ മലയാളിയുടെ തീന്‍മേശയില്‍ ഇടംപിടിച്ചത്. വന്‍നഗരങ്ങളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന ഈ ഭക്ഷണവിഭവം അടുത്ത കാലത്താണ് ചെറുകിട പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിച്ചത്. . കറങ്ങുന്ന കമ്പിയില്‍ കോര്‍ത്ത് നല്‍കുന്ന ഇറച്ചിയായതിനാലാണ് കറങ്ങുന്നത് എന്നര്‍ഥം വരുന്ന അറബിവാക്ക് ഷവര്‍മ എന്നു തന്നെ ഈ വിഭവത്തിന് പേരുവീണത്.

ഹോട്ടലുകളുടെ നിലവാരമനുസരിച്ച് 30 രൂപ മുതല്‍ 100 രൂപ വരെയാണ് ഷവര്‍മയുടെ വില. ബീഫ്, മട്ടന്‍, ചിക്കന്‍ എന്നിങ്ങനെ മൂന്ന് തരത്തിലുണ്ടെങ്കിലും ചിക്കനാണ് പ്രിയം കൂടുതല്‍. കറങ്ങുന്ന സ്റ്റീല്‍ കമ്പിയില്‍ എല്ലുകളഞ്ഞ ഇറച്ചിക്കോഴിയെ കോര്‍ത്തെടുത്ത് ഉയര്‍ന്ന ചൂടില്‍ തുടര്‍ച്ചയായി എണ്ണയില്ലാതെ വേവിച്ചെടുത്ത് പച്ചക്കറികളുംചേര്‍ത്ത് നല്‍കുന്ന ഭക്ഷ്യവിഭവമാണിത്.

രുചി വര്‍ദ്ധിപ്പിയ്ക്കാനായി ചേര്‍ക്കുന്ന ഫ്‌ളേവറുകളും പഴകിയ ഇറച്ചിയുമാണ് വില്ലനാവുന്നതെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു. ചിലയിടങ്ങളില്‍ ഷവര്‍മയില്‍ ചേര്‍ക്കുന്ന മയോണിസ് ക്രീമും ഭക്ഷ്യവിഷബാധക്കിടയാക്കുന്നുണ്ട്. ജാമുകളിലും സോസുകളിലും രുചി വര്‍ധിപ്പിക്കാനുപയോഗിക്കുന്നതാണ് ഈ ക്രീം. ഷവര്‍മ പോലുള്ള ഭക്ഷ്യ വിഭവങ്ങള്‍ ചൂടോടെ കഴിക്കാതെ തണുത്തശേഷം കഴിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

English summary
The Hotel and Restaurants Association in Kerala has decided to stop selling shawarma in the state following the death of a youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X