കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവലിംഗത്തെ അപമാനിച്ച യുവാവിനെതിരേ കേസ്

Google Oneindia Malayalam News

ഇന്‍ഡോര്‍: ശിവലിംഗത്തിനു മുകളില്‍ കാല്‍കയറ്റി വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത യുവാവിനെതിരേ ഇന്‍ഡോര്‍ പോലിസ് കേസെടുത്തു.

Shiva Lingam

ആസ്‌നോള്‍ ന്യൂസ് എന്ന വെബ്‌സൈറ്റാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ലക്ഷ്മണ്‍ ജോസഫ് എന്ന യുവാവാണ് ഇത്തരമൊരു ദൈവനിന്ദ നടത്തിയതെന്ന് സോമിക്ഷ സി മൊഹന്ത എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ ചിത്രം ചിത്രം പരന്നതോടെ രാജ്യവ്യാപകമായി തന്നെ ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ ലക്ഷ്മണിനെതിരേ കേസ് ഫയല്‍ ചെയ്തു.

സണ്‍ ഓഫ് ജീസസ് ക്രൈസ്റ്റ് എന്നാണ് ലക്ഷ്മണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലുള്ളത്. ഇന്ത്യന്‍ റയില്‍വേ പാഴ്‌സല്‍ ലീസ് കോണ്‍ട്രാക്ടറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആന്ധ്രയിലെ തിരുപ്പതി സ്വദേശിയായ ലക്ഷ്മണ്‍ ഇപ്പോള്‍ മുംബൈയിലാണ് താമസം. അതിനിടെ മുംബൈയിലെ ഇയാളുടെ വീട് ചിലര്‍ അഗ്നിക്കിരയാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പോലിസിന്റെ സൈബര്‍ ക്രൈം സെല്ലിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഫേസ്ബുക് ഐഡി വ്യാജമാകാനാണ് സാധ്യത.

ഐപിസി സെക്ഷന്‍ 295എ(ഡെലിബറേറ്റ് ആന്റ് മലീഷ്യസ് ആക്ട്‌സ്) ബോധപൂര്‍വം മതവികാരം വ്രണപ്പെടുത്തിയ കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.

English summary
The police here have registered cases against the youth, who posted a photo of him standing atop a Shiv lingam, on Facebook recently.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X