Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ട്രെയിന്‍ കാത്തുനിന്ന സ്ത്രീയെ അപമാനിക്കാന്‍ ശ്രമം

Posted by:
Published: Friday, July 27, 2012, 10:27 [IST]

 Attempt To Molest Woman At Railway Station
 

കൊല്ലം: ആശുപത്രിയിലേക്ക് പോകാന്‍ മകനൊപ്പം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടിയില്‍ ഹോട്ടല്‍ തൊഴിലാളിയായ പത്തനാപുരം സ്വദേശി ബേബി(44)യാണ് പിടിയിലായത്.

വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയ്ക്ക് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകാനായി എത്തിയ നാല്‍പ്പത്തഞ്ചുകാരി കണ്ണൂര്‍ എക്‌സ്പ്രസ് കാത്തുനില്‍ക്കുകയായിരുന്നു.

ഇവരുടെ അടുത്തെത്തിയ ബേബി സ്ത്രീയെ കയറിപ്പിടിക്കുകയായിരുന്നു. പണം തരാം കൂടെ വരാമോയെന്നും ഇയാള്‍ സ്ത്രീയോട് ചോദിച്ചു. ഉടന്‍ തന്നെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകന്‍ ബേബിയെ നേരിട്ടു. തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി റെയില്‍വേ പൊലീസിന് കൈമാറി. സ്്ത്രീയുടെ മൊഴിപ്രകാരം കേസെടുത്ത റെയില്‍വേ പൊലീസ് ബേബിയെ അറസ്റ്റ് ചെയ്തു.

English summary
Men, who tried to molest women at the railway station, arrested
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs