Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഇന്ത്യന്‍ സംഘത്തിനൊപ്പം അജ്ഞാത യുവതി?

Posted by:
Published: Saturday, July 28, 2012, 18:38 [IST]

 london olympics 2012 indian team mystry woman
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ന്റെ ഉദ്‌ഘാടന ചടങ്ങില്‍ ഗുസ്‌തി താരം സുശീല്‍ കുമാറിനൊപ്പം ഇന്ത്യന്‍ ടീമംഗങ്ങള്‍ ഇന്ത്യന്‍ പതാകയുമായി നീങ്ങിയപ്പോള്‍ കൂട്ടത്തില്‍ ഒരു അജ്ഞാത യുവതിയെ കണ്ട്‌ ആകെ ആങ്കലാപ്പിലായിരിക്കുകയാണ്‌ എല്ലാവരും.

ഇക്കാര്യം ലണ്ടന്‍ ഒളിംപിക്‌സ്‌ സംഘാടകരുടെ ശ്രദ്ധയില്‍ പെടുത്താനുള്ള തയ്യാറെടുപ്പിലാണ്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍. ചുവപ്പ്‌ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച നിലയില്‍ സുശീല്‍ കുമാറിന്റെ വലതു വശത്തായാണ്‌ ഈ യുവതി ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം കാണപ്പെട്ടത്‌.

ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം, അതും ഏറ്റവും മുന്‍ നിരയില്‍ തന്നെ ലോകത്തിവെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ കാണപ്പെട്ട ഈ അജ്ഞാത യുവതി ആരാണെന്ന്‌ ആര്‍ക്കും ഒരു ഊഹവും ഇല്ല എന്നതാണ്‌ ഇതിലെ ഏറ്റവും രസകരവും, അതേസമയം ദയനീയവുമായ കാര്യം.

ഇന്ത്യന്‍ കായിക താരമോ, ഒളിംപിക്‌സുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥ പോലുമല്ലാത്ത ഒരു വ്യക്തി ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കൊപ്പം ഒളിംപിക്‌സ്‌ മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തത്‌ ഇന്ത്യന്‍ സംഘാടകരെയും ഉദ്യോഗസ്ഥരെയും രോഷാകുലരാക്കിയിരിക്കുകയാണ്‌.

ട്രാക്ക്‌ വരെ ഇന്ത്യന്‍ സംഘത്തിനൊപ്പം വരും എന്നു പറഞ്ഞ്‌ കൂടെ പറഞ്ഞു വിട്ട ഈ യുവതി ഇന്ത്യന്‍ സംഘത്തിനൊപ്പം ഗ്രൗണ്ടില്‍ വരികയും മാര്‍ച്ച്‌ പാസ്റ്റില്‍ പൂര്‍ണ്ണമായും പങ്കെടുക്കുകയും ആയിരുന്നു.

English summary
The presence of an unidentified lady beside flagbearer Sushil Kumar in the Indian contingent during the opening ceremony of the Olympics has prompted the country's miffed officials to take up the issue with the London Olympics 2012 organizers.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Himachal Pradesh Cricket Association Stadium, Dharmasala
Mumbai Indians: 20 / 1, 3.2 Overs
1st Test , Lord's Cricket Ground, St John's Wood
England: 12 / 0, 2 Overs
IPL, M Chinnaswamy Stadium, Bangalore
Match starts at 08:00 pm IST